കൊച്ചി: കൊലപാതക കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതിക്ക് വിവാഹത്തിനായി പരോൾ അനുവദിച്ച് ഹൈക്കോടതി. തൃശൂർ സ്വദേശി പ്രശാന്തിനാണ് ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ പരോൾ അനുവദിച്ചത്. പ്രശാന്തിന്റെ അമ്മ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. വിയ്യൂർ സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണ് പ്രശാന്ത്. കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ടയാളെ വിവാഹം കഴിക്കാൻ പോകുന്ന യുവതിക്ക് വേണ്ടിയാണ് പരോൾ എന്ന് കോടതി പറഞ്ഞു. ശിക്ഷിക്കപ്പെട്ടിട്ടും യുവാവിനോടുള്ള സ്നേഹം യുവതി തുടരുന്നു. വധുവിന്റെ ഈ ധീരമായ നിലപാട് കോടതിക്ക് അവഗണിക്കാനാവില്ലെന്നും ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. അമേരിക്കൻ കവയിത്രി മായ ആഞ്ചലോയുടെ പ്രണയ കവിത ഉദ്ധരിച്ചാണ് സിംഗിൾ ബെഞ്ചിന്റെ പരോൾ അനുമതി ഉത്തരവ്. ‘പ്രണയത്തിന് മുന്നിൽ പ്രതിബന്ധങ്ങളില്ല. അതിരുകളും ചുവരുകളും ഭേദിച്ച് അതിന്റെ പ്രതീക്ഷാനിർഭരമായ ലക്ഷ്യത്തിലെത്തും’ എന്നാണ് മായ ആഞ്ചലോയുടെ വരികൾ.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























