കേരള കോൺഗ്രസ് (എം) നടത്തപ്പെടുന്ന ദ്വിദിന പഠന ക്യാമ്പിന് റാന്നി വെച്ചൂച്ചിറയിൽ പതാക ഉയർത്തി തുടക്കം കുറിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി: കേരള കോൺഗ്രസ് (എം) റാന്നി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ദ്വിദിന പഠന ക്യാമ്പിന് റാന്നി വെച്ചൂച്ചിറയിൽ നിയോജകമണ്ഡലം പ്രസിഡന്റ്‌ ജോർജ് എബ്രഹാം പതാക ഉയർത്തി തുടക്കം കുറിച്ചു. തൃതല പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കവും മലയോര മേഖലയിലെ ജനങ്ങളുടെ പ്രശ്നങ്ങളും ക്യാമ്പിൽ ചർച്ചയാകും. കഴിഞ്ഞ 9 വർഷക്കാലമായി ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ നടത്തി വരുന്ന വികസന പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ആവശ്യമായ നടപടികളും ക്യാമ്പിൽ ചർച്ച ചെയ്യും.

രണ്ടുദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പിൽ പാർട്ടി ചെയർമാൻ ജോസ് കെ മാണി, സംഘടനാ കാര്യ ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് എന്നിവർ പങ്കെടുക്കും. കേരളാ കോൺഗ്രസ്‌ (എം) റാന്നി നിയോജകമണ്ഡലം പ്രസിഡന്റ്‌ ജോർജ് എബ്രഹാം പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. ബിബിൻ കല്ലംപറമ്പിൽ, ബോബി കാക്കനാപള്ളിൽ, റിന്റോ തോപ്പിൽ, എംസി ജയകുമാർ, ടോമി വടക്കേമുറി, ബെഹനാൻ ജോസഫ്, ടോം അയല്ലൂർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എലിസബത് തോമസ്, ജിനു, മണ്ഡലം പ്രസിഡന്റുമാരായ ടോമി പാറകുളങ്ങര, ടിബു പുരക്കൽ, ദിലീപ് ഉതിമൂട്, കോശി എബ്രഹാം, മാത്തുക്കുട്ടി ഏഴകുന്നേൽ, എംസി രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാലാവസ്ഥാ മാറ്റങ്ങൾക്ക് പിന്നിൽ ‘ക്ലൈമറ്റ് ഡോം’ ; വാർത്തകളെ തള്ളി സൗദി എൻ.സി.എം

0
റിയാദ്: സൗദിയിൽ നിലവിലുള്ള കാലാവസ്ഥാ മാറ്റങ്ങൾക്ക് പിന്നിൽ 'ക്ലൈമറ്റ് ഡോം' എന്ന...

ഓപ്പറേഷൻ തൂഫാൻ ; കേരളത്തിന് പ്രത്യേക നർകോട്ടിക് കൺ‌ട്രോൾ ബ്യൂറോ

0
കൊല്ലം : ലഹരിമാഫിയയുടെ വേരറുക്കാൻ കേരള പോലീസിന്റെ കീഴിൽ നർകോട്ടിക് കൺട്രോൾ...

എൽനിനോ ശക്തം, ചൂടിൽ ഉരുകി കേരളം ; ജാഗ്രത നിർദ്ദേശവുമായി കാലാവസ്ഥ വകുപ്പ്

0
തിരുവനന്തപുരം : എടവപ്പാതിയിലും വേനലിന്റെ തുടക്കത്തിലെന്ന പോലെ പൊള്ളും ചൂട് !....

ഡൽഹിയിലെ കെട്ടിട അപകടം; മരണം ആറായി ; കുടുങ്ങിയവർക്കായി തെരച്ചിൽ തുടരുന്നു

0
ഡൽഹി: ഡൽഹി സത്യനികേതനില്‍ ബഹുനില ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്ന് വീണുണ്ടായ മരണം...