സി.പി.എം. ബ്രാഞ്ചുകളെ നയിക്കാന്‍ ദമ്പതിമാര്‍ ; ആഘോഷമാക്കി പ്രവര്‍ത്തകര്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : സമീപപ്രദേശത്തെ രണ്ട് സി.പി.എം. ബ്രാഞ്ചുകളെ നയിക്കാനുള്ള നിയോഗം ദമ്പതിമാർക്ക്. അമ്മ സെക്രട്ടറിയായ ബ്രാഞ്ച് അംഗമായി മകളുമുണ്ട്. സി.പി.എം. ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയാകാനിരിക്കെ, കണ്ണാടിപ്പറമ്പ് ലോക്കലിലെ മാലോട്ട്, പള്ളേരി ബ്രാഞ്ചുകളുടെ സെക്രട്ടറിമാരായി ദമ്പതിമാർ തെരഞ്ഞെടുക്കപ്പെട്ടത് പാർട്ടി അണികൾ നവമാധ്യമങ്ങളിലൂടെ ആഘോഷിക്കുകയാണ്.

മാലോട്ട് ബ്രാഞ്ച് സെക്രട്ടറിയായി ടി.അശോകനെയും പള്ളേരി ബ്രാഞ്ച് സെക്രട്ടറിയായി ഭാര്യ സി. ആശാലതയെയുമാണ് തെരഞ്ഞെടുത്തത്. ഈ ദമ്പതിമാരുടെ മകൾ ആര്യ പള്ളേരി ബ്രാഞ്ചിലെ അംഗവും. 11 അംഗങ്ങളുള്ള ഈ ബ്രാഞ്ചിൽ അഞ്ചുപേർ വനിതകളാണ്.

പള്ളേരി ബ്രാഞ്ച് സമ്മേളനം കഴിഞ്ഞ 16-നാണ് കഴിഞ്ഞത്. മാലോട്ട് സമ്മേളനം ചൊവ്വാഴ്ചയും. നാറാത്ത് പഞ്ചായത്ത് മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും കണ്ണാടിപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ. പ്രസിഡന്റുമായ അശോകൻ ചെത്തുതൊഴിലാളിയാണ്.

ജനാധിപത്യ മഹിളാ അസോസിയേഷൻ വില്ലേജ് പ്രസിഡന്റായ ആശാലത തയ്യൽത്തൊഴിലാളിയും. അച്ഛനമ്മമാരുടെ പാത പിന്തുടർന്ന് രണ്ട് മക്കളും രംഗത്തുണ്ട്. രണ്ടാം വർഷ ബി.കോം. വിദ്യാർഥിയായ മൂത്തമകൾ ആര്യ എസ്.എഫ്.ഐ.യുടെയും ബാലസംഘത്തിന്റെയും വില്ലേജ് ഭാരവാഹിയാണ്. ഇളയമകൾ ആൻവി ബാലസംഘം യൂണിറ്റ് സെക്രട്ടറിയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...