സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തെ കാണാനില്ല ; ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ആലപ്പുഴ തോട്ടപ്പള്ളിയിൽ മത്സ്യത്തൊഴിലാളിയായ സിപിഎം പ്രവർത്തകനെ  കാണാതായതിൽ ദുരൂഹത. ആലപ്പുഴ  തോട്ടപ്പള്ളിയിലെ ലോക്കൽ കമ്മിറ്റി അംഗവും മത്സ്യ തൊഴിലാളിയും ആയ സജീവനെയാണ് ഇന്നലെ മുതലാണ് കാണാതായത്. ബ്രാഞ്ച് സമ്മേളനം നടക്കാനിരിക്കെ സജീവനെ ഒരു വിഭാഗം മാറ്റിയതാണെന്ന പരാതിയുമായി ബന്ധുക്കൾ രംഗത്ത് എത്തി.

അതേസമയം കരിമണൽ ഖനന വിരുദ്ധ സമരത്തിന്‍റെ ഭാഗമായിരുന്ന ഇയാളുടെ തിരോധാനത്തിൽ ദുരൂഹതയുണ്ടെന്ന് സമരസമിതിയും ആരോപിക്കുന്നു. സിപിഎം പാർട്ടി ബ്രാഞ്ച് സമ്മേളനം നടക്കാനിരിക്കെ ലോക്കൽ കമ്മിറ്റി അംഗമായിരുന്നു സജീവനെ കാണാതായതിൽ ചില സംശയങ്ങൾ ബന്ധുക്കൾക്കുണ്ട്. വിഭാഗീയ പ്രശ്നങ്ങൾ അടക്കം ഇവർ ചൂണ്ടിക്കാട്ടുന്നു. അമ്പലപ്പുഴ പോലീസില്‍ ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്.

മറ്റൊരു ആക്ഷേപം കരിമണൽ കമ്പനിക്കെതിരെയുള്ള സംയുക്ത സമരസമിതിയുടേതാണ്. തോട്ടപ്പള്ളിയിലെ കരിമണൽ ഖനന വിരുദ്ധ സമരത്തി‌ന്‍റെ സജീവ സാനിധ്യമായിരുന്നു സജീവൻ. തിരോധാനത്തി‌ൽ കരിമണൽ കമ്പനിയ്‌ക്കെതിരെയാണ് സംയുക്ത സമരസമിതി ആക്ഷേപം ഉന്നയിക്കുന്നത്. വിഷയത്തില്‍ സമരസമിതി പ്രതിഷേധം ശക്തമാക്കി. ബന്ധുക്കളുടെ പരാതിയിൽ കേസെടുത്ത അമ്പലപ്പുഴ പോലീസ് അന്വേഷണം തുടങ്ങി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...