തിരുവനന്തപുരം : സിപിഐഎമ്മിന്റെ ഗൃഹസമ്പർക്ക പരിപാടി വലിയ അനുഭവമായി മാറിയെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. സർക്കാരിനെ കുറിച്ച് ജനങ്ങൾക്ക് നല്ല അഭിപ്രായമാണെന്നും ഗൃഹസമ്പർക്ക പരിപാടിയിലൂടെ അത് നേരിട്ട് മനസിലാക്കാനായെന്നും എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. വർഗീയ കലാപമില്ലാതെ മത സൗഹാർദ അന്തരീക്ഷം നിലനിർത്താൻ 10 വർഷം കൊണ്ട് എൽഡിഎഫ് സർക്കാരിന് സാധിച്ചെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയും ജനങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുമെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സർവേ ഫലങ്ങളെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചു. സർവേ എന്ന പേരിൽ പരിഹാസ്യമായ കാര്യങ്ങളാണ് പറയുന്നത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രമേശ് ചെന്നിത്തലയുടെ പേര് പോലും അതിൽ ഉൾപ്പെട്ടിട്ടില്ല. ആർക്കോവേണ്ടി ഉണ്ടാക്കിയ സർവേയാണ് അതെന്ന് ചെന്നിത്തല തന്നെ പറഞ്ഞിട്ടുണ്ടെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ പരിഹസിച്ചു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























