സി.പി.എം അനുപമയ്‌ക്കൊപ്പം ; പാര്‍ട്ടി ഇടപെടേണ്ട വിഷയമല്ല : എ.വിജയരാഘവന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പാർട്ടി അറിഞ്ഞാണ് അനുപമയുടെ കുട്ടിയെ ദത്ത് നൽകിയതെന്ന ആരോപണം തള്ളി സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ. അനുപമയ്ക്ക് കുട്ടിയെ കണ്ടെത്താൻ പാർട്ടി പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഒരു തരത്തിലുള്ള തെറ്റിനെയും സി.പി.എം ന്യായീകരിക്കുകയോ പിൻതാങ്ങുകയും ചെയ്യില്ലെന്നും വിജയരാഘവൻ പറഞ്ഞു. വിഷയം നിയമപരമായി പരിഹരിക്കേണ്ടതാണെന്നും പാർട്ടി ഇടപെടേണ്ടതല്ലെന്നും പാർട്ടി സെക്രട്ടറി ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു. അനുപമയ്ക്ക് പാർട്ടി പിന്തുണ നൽകുമെന്നും വിജയരാഘവൻ അറിയിച്ചു.

അതേസമയം തനിക്ക് അനുപമയുടെ പരാതി ലഭിച്ചിട്ടില്ലെന്ന് സി.പി.എം നേതാവ് പി.കെ ശ്രീമതി പറഞ്ഞു. ബൃന്ദ കാരാട്ടാണ് തന്നോട് ഇക്കാര്യം പറഞ്ഞത്. അനുപമയ്ക്കൊപ്പമാണ് പാർട്ടിയും സർക്കാരുമെന്നും പി.കെ ശ്രീമതി അറിയിച്ചു. പി.കെ ശ്രീമതിയോട് സംഭവത്തെക്കുറിച്ച് പരാതിപ്പെട്ടപ്പോൾ നടപടിയെടുക്കാൻ കഴിയില്ലെന്ന് അവർ പറഞ്ഞതായി അനുപമ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

സി.പി.എം നേതാവായ പിതാവിന്റെ രാഷ്ട്രീയ സ്വാധീനത്താൽ കേസ് അന്വേഷണം തടസപ്പെടുത്തുന്നുവെന്നും അനുപമ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബർ 19 നാണ് അനുപമ പ്രസവിക്കുന്നത്. മൂന്ന് ദിവസത്തിന് ശേഷം കുഞ്ഞിനെ പിതാവ് എടുത്തുകൊണ്ടുപോയെന്നാണ് അനുപമയുടെ പരാതി. അതിനിടെ കഴിഞ്ഞ ഓഗസ്റ്റിൽ ശിശുക്ഷേമ സമിതി ആന്ധ്രാ ദമ്പതികൾക്ക് നൽകിയ കുഞ്ഞ് അനുപമയുടെതാണെന്ന സംശയം ബലപ്പെടുകയാണ്. അതേകുട്ടിതന്നെയാണെങ്കിൽ ഗുരുതരമായ പിഴവ് ശിശുക്ഷേമ സമിതിക്കുണ്ടായെന്നാണ് നിയമ വിദഗ്ധരുടെ വിലയിരുത്തൽ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണിക്ക് ഉയർന്ന തുക; കേന്ദ്രമന്ത്രിമാരുടെ ബംഗ്ലാവ് നവീകരണ വിവരങ്ങൾ പുറത്ത്

0
ന്യൂഡൽഹി: ഒരുവർഷത്തിനിടെ കേന്ദ്രമന്ത്രിമാരുടെ ഔദ്യോ​ഗിക വസതികളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 92.35 കോടി...