സിപിഎമ്മിലെ സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലിയുള്ള തര്‍ക്കം സംഘര്‍ഷത്തില്‍ ; തലയ്ക്ക് ഗുരുതര പരിക്കുമായി ഒരാള്‍ ആശുപത്രിയില്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം: സിപിഎമ്മിലെ സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലിയുള്ള തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. കൊല്ലം കൊട്ടാരക്കരയില്‍ സിപിഎം പ്രവര്‍ത്തകരും പാര്‍ട്ടി വിമത സ്ഥാനാര്‍ഥിയുടെ അനുയായികളും തമ്മില്‍ നടന്നത് രൂക്ഷമായ ഏറ്റുമുട്ടല്‍. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് സംഭവം. വിമത സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം ശ്രീകുമാറിന്റെ അനുയായികളും സിപിഎം പ്രവര്‍ത്തകരും തമ്മിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. എറ്റുമുട്ടലില്‍ ഒരാള്‍ക്ക് തലയ്ക്ക് ഗുരുതര പരുക്കേറ്റു.

സംഭവത്തില്‍ ഏഴ് പേര്‍ക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു. ശ്രീകുമാര്‍ ഉള്‍പ്പെടെ നാലു പേരെ കഴിഞ്ഞ ദിവസം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. മൈലം പഞ്ചായത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലിയാണ് തര്‍ക്കം. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ 4 സിപിഎം പ്രവര്‍ത്തകരാണ് പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കെതിരെ മല്‍സരിക്കുന്നത്. വിമതസ്ഥാനാര്‍ത്ഥികളെ ശാരീരികമായി ആക്രമിക്കാന്‍ സിപിഎം പലതവണ ശ്രമിച്ചെന്ന് ആരോപണമുയര്‍ന്നിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...

സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള ഉഭയകക്ഷി ചര്‍ച്ച ഉടന്‍...

0
തിരുവനന്തപുരം: സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള...