സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഗവര്‍ണര്‍ – സര്‍ക്കാര്‍ ഭിന്നത രൂക്ഷമാകുന്നതിനിടെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തു നിന്ന് ഗവര്‍ണറെ മാറ്റുന്നതിനുള്ള ഓര്‍ഡിനന്‍സിന്റെ തുടര്‍ നടപടികള്‍ സിപിഎം ചര്‍ച്ച ചെയ്യും. തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദവും സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പരിഗണനയ്ക്ക് വന്നേക്കും. പതിനഞ്ചാം തീയതിയിലെ രാജ്ഭവന്‍ മാര്‍ച്ചിന്റെ ഒരുക്കങ്ങളും യോഗം വിലയിരുത്തും.

ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ ഒഴിവാക്കിയുള്ള ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ ഉടന്‍ ആരിഫ് മുഹമ്മദ് ഖാന് അയക്കുമെന്നാണ് വിവരം. രണ്ട് ദിവസം മുന്‍പ് മന്ത്രിസഭ യോഗം ഓര്‍ഡിന്‍സ് പാസ്സാക്കിയെങ്കിലും ഇത് ഇന്നലെ രാത്രി വരെ ഗവര്‍ണര്‍ക്ക് അയച്ചിരുന്നില്ല. ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയച്ചാല്‍ നിയമസഭാ സമ്മേളനം വിളിച്ച്‌ ചേര്‍ത്ത് ബില്‍ പാസ്സാക്കാന്‍ കഴിയുമോയെന്ന ചോദ്യം ഉയരുന്നുണ്ട്. എങ്കിലും സര്‍ക്കാര്‍ പിന്നോട്ട് പോകാന്‍ സാധ്യതയില്ല. അതിനിടെ കലാമണ്ഡലം കല്പിത സര്‍വകലാശാല ചാന്‍സ്ലര്‍ സ്ഥാനത് നിന്നും ഗവര്‍ണ്ണറെ മാറ്റി ഇന്നലെ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മുംബൈയിൽ സിജെപി സമരത്തിൽ പങ്കെടുത്തവർക്ക് പോലീസ് ഭീഷണി

0
മുംബൈ: മുംബൈയിൽ സിജെപി സമരത്തിൽ പങ്കെടുത്തവർക്ക് പോലീസ് ഭീഷണി. മുംബൈയിൽ സമരത്തിനിടെ...

നരേന്ദ്രമോദിയുടെ പരാമർശങ്ങളോട് പ്രതികരിച്ച് സിജെപി

0
ന്യൂഡൽഹി: ഡൽഹിയിലെ സിജെപി സമരവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമർശങ്ങൾക്ക് മറുപടിയുമായി...

വൈദ്യുതി തടസം പതിവായതോടെ മലപ്പുറം ചോക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ ഇരുട്ടിൽ

0
മലപ്പുറം: വൈദ്യുതി തടസം പതിവായതോടെ മലപ്പുറം ചോക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ...

രാജ്യത്ത് കാലുകുത്താൻ ശ്രമിച്ചാൽ സർവ ശക്തിയും പ്രയോ​ഗിക്കുമെന്ന് അമേരിക്കക്ക് ഇറാന്റെ മുന്നറിയിപ്പ്

0
ടെഹ്റാൻ : ഇറാനിൽ കാലുകുത്താൻ ശ്രമിച്ചാൽ സർവ ശക്തിയും പ്രയോഗിക്കുമെന്ന് അമേരിക്കക്ക്...