പത്തനംതിട്ട : മരണപ്പെട്ട നവീൻ ബാബുവിൻ്റെ കുടുംബത്തിന് നീതി ലഭ്യമാക്കാതെ സി പി എം -ഉം സർക്കാരും വഞ്ചന കാട്ടുന്നതായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നവീൻ ബാബു വിഷയത്തിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് മഹിള കോൺഗ്രസ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റ് പടിക്കൽ നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിയായ പി പി ദിവ്യക്ക് ജാമ്യം കിട്ടിയപ്പോൾ ജയിലിൽ പോയി സ്വീകരിച്ചത് സി പി എം സംസ്ഥാന സെക്രട്ടറിയുടെ ഭാര്യയാണ്. അങ്ങനെയൊരു സാഹചര്യത്തിൽ പാർട്ടിയുടെയും സർക്കാരിൻ്റെയും നയം എല്ലാവർക്കും ബോധ്യപ്പെട്ടു. കുടുംബത്തിന് പരിപൂർണ നീതി കിട്ടുന്നത് വരെ കോൺഗ്രസും യു ഡി എഫും പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് രജനി പ്രദീപ് അധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തൻ എം പി, ആന്റോ ആന്റണി എം പി,ഡി സി സി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചു പറമ്പിൽ, എ ഷംസുദ്ദീൻ, റിങ്കു ചെറിയാൻ, ജോർജ് മാമൻ കൊണ്ടൂർ, അനീഷ് വരിക്കണ്ണാമല, എലിസബത്ത് അബു,എ സുരേഷ് കുമാർ, ലാലി ജോൺ, സുധാ നായർ, സുജാ ജോൺ, ദീപ അനിൽ, മഞ്ജു വിശ്വനാഥ്, ആശാ തങ്കപ്പൻ, സാമുവൽ കിഴക്ക്പുറം, സുനിൽ എസ് ലാൽ, ജാസിംകുട്ടി, ലീലാ രാജൻ, മോബിൻ സൂസൻ സലീം,രഞ്ജിനി സുനിൽ, സുജാത മോഹൻ, അന്നമ്മ ഫിലിപ്പ്, അബ്ദുൽ കലാം ആസാദ്, വിജയ് ഇന്ദുചൂഡൻ, അലൻ ജിയോ മൈക്കിൾ, പ്രസീത രഘു, ബിന്ദു സുഭാഷ്, ബീന സോമൻ, ബിന്ദു ജോർജ്, ലാലി സുദർശൻ എന്നിവർ പങ്കെടുത്തു.