കട്ടപ്പന സിപിഎം സഹകരണ ആശുപത്രി പുറമ്പോക്ക് കെട്ടിടത്തില്‍ ; പൊളിച്ചു മാറ്റാനൊരുങ്ങി ജില്ലാഭരണകൂടം

For full experience, Download our mobile application:
Get it on Google Play

കട്ടപ്പന: കട്ടപ്പനയിലെ പുറമ്പോക്ക് ഭൂമിയില്‍ സിപിഎം സഹകരണ ആശുപത്രി സ്ഥിതി ചെയുന്ന കെട്ടിടം പൊളിച്ചേക്കും. മുന്‍ സിഐടിയു നേതാവ് ലൂക്ക ജോസഫ് തണ്ടപ്പേര്‍ തിരുത്തി ഭൂമി തട്ടിയെടുത്ത സംഭവത്തില്‍ ആണ് ജില്ലാ ഭരണകൂടത്തിന്റെ കര്‍ശന നടപടി. പുറമ്പോക്ക് ഭൂമിക്കായി ഉണ്ടാക്കിയ വ്യാജ തണ്ടപ്പേര്‍ റദ്ദാക്കി. ഭൂമി തിരിച്ചെടുക്കാനുള്ള നടപടികള്‍ ജില്ലാ ഭരണകൂടം ആരംഭിച്ചു കഴിഞ്ഞു.  കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡിനു സമീപം പുറമ്പോക്ക് ഭൂമിയിലെ കെട്ടിടത്തില്‍ വാടകയ്ക്ക് പ്രവര്‍ത്തിക്കുന്ന സിപിഎം സഹകരണ ആശുപത്രിക്ക് ഒഴിയാന്‍ ആവശ്യപ്പെട്ട് ഉടന്‍ നോട്ടീസ് നല്‍കും. അതിന് ശേഷം കെട്ടിടം പൊളിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. തണ്ടപ്പേര്‍ തട്ടിപ്പിന് ഒത്താശ ചെയ്ത കട്ടപ്പന മുന്‍ വില്ലേജ് ഓഫീസര്‍ ആന്റണിയെ കഴിഞ്ഞ ദവിസം സര്‍വ്വീസില്‍ നിന്ന് സസ്പെന്‍റ് ചെയ്തിരുന്നു.

മറ്റൊരു ഭൂമിയുടെ തണ്ടപ്പേര്‍ കീറിമാറ്റി ലൂക്ക ജോസഫിനായി പുതിയത് ഒട്ടിച്ചതും കരമടച്ച്‌ നല്‍കിയതും മുന്‍ വില്ലേജ് ഓഫീസര്‍ ആന്റണിയാണെന്ന് അന്വേഷണത്തില്‍ വ്യക്തമായതിനെത്തുടര്‍ന്നാണ് നടപടി. കെട്ടിടം പുറമ്പോക്ക് ഭൂമിയിലാണെന്ന് വില്ലേജ് ഓഫീസര്‍ പ്രാഥമിക ഘട്ടത്തില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പുറമ്പോക്ക് ഭൂമിയിലെ കെട്ടിടത്തിന് അനുമതി കിട്ടാനായാണ് മറ്റൊരു ഭൂമിയുടെ തണ്ടപ്പേര്  ലൂക്ക ജോസഫ് തട്ടിയെടുത്തത്.  വാഴവര ആശ്രമം ആയുര്‍വേദ കോളേജ് ഉടമ സിബി 2006 ഏപ്രിലില്‍ വാങ്ങുകയും 2010 വരെ കരമടക്കുകയും ചെയ്തിരുന്ന ഭൂമിയുടെ തണ്ടപ്പേരാണ് തട്ടിപ്പിനായി ഉപയോഗിച്ചത്. ഇടയ്ക്ക് മുടങ്ങിപ്പോയ കരം വീണ്ടും അടക്കാന്‍ ചെന്നപ്പോള്‍ ആ തണ്ടപ്പേരില്‍ അങ്ങനെ ഒരു ഭൂമിയേ ഇല്ലെന്ന് കട്ടപ്പന വില്ലേജ് ഓഫീസ് സിബിയെ അറിയിക്കുകയായിരുന്നു. സിബിയുടെ പരാതിയില്‍ വില്ലേജ് ഓഫീസര്‍ നടത്തിയ പരിശോധനയില്‍ ഇതേ തണ്ടപ്പേരില്‍ മറ്റൊരു ഭൂമിക്ക് ലൂക്ക ജോസഫ് എന്നയാള്‍ കരമടക്കുന്നതായി ബോധ്യപ്പെട്ടു. അങ്ങനെയാണ് തട്ടിപ്പ് പുറത്തറിയുന്നത്. എന്നാല്‍ ലൂക്കയുടേതെന്ന് പറയുന്ന ഭൂമിക്ക് മുന്നാധാരമോ മറ്റ് രേഖകളോ ഇല്ല.

വേണ്ടത്ര രേഖകളൊന്നുമില്ലാത്തതിനാല്‍ ഇവിടെ കെട്ടിടം പണിയുന്നതിന് ആദ്യം കട്ടപ്പന മുന്‍സിപ്പാലിറ്റി അനുമതി നിഷേധിച്ചിരുന്നു. ഈ ഭൂമിയിലാണ് ഇപ്പോള്‍ സിപിഎമ്മിന്റെ സഹകരണ ആശുപത്രി പ്രവര്‍ത്തിക്കുന്നത്. ഇതോടെ വര്‍ഷങ്ങളായി കരമടക്കാതെ കിടന്നിരുന്ന ഒരു ഭൂമിയുടെ തണ്ടപ്പേര്‍ മോഷ്ടിക്കുകയാണ് ലൂക്ക ചെയ്തത്.  മൂന്ന് വര്‍ഷം മുമ്പു  നടന്ന തട്ടിപ്പിന് ലൂക്കയ്ക്ക് എല്ലാ ഒത്താശയും ചെയ്തു കൊടുത്തത് മുന്‍ വില്ലേജ് ഓഫീസര്‍ ആന്റണിയാണ്. യാഥാര്‍ത്ഥ തണ്ടപ്പേര്‍ കീറിമാറ്റി പുതിയത് ഒട്ടിച്ചു. 2006 മെയ് മുതല്‍ കരമടക്കുന്നതായി രേഖകളും ഉണ്ടാക്കി നല്‍കി. ലൂക്കയുടെ തട്ടിപ്പിന് ജില്ലയിലെ ഉന്നത സിപിഎം നേതാക്കളുടെ പിന്തുണ ഉണ്ടെന്നും അതെല്ലാം അന്വേഷിക്കണമെന്നും ആവശ്യം ഉയര്‍ന്നിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൗദിയിൽ ഫ്രീലാൻസ് ജോലിക്ക് ലോക്കിടാൻ ആഭ്യന്തര മന്ത്രാലയം

0
റിയാദ്: സൗദി അറേബ്യയിൽ ഫ്രീലാൻസ് വിസകളിൽ ജോലി ചെയ്യുന്നവർക്ക് അമ്പതിനായിരം റിയാൽ...

നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30ന് ; അഡ്‌മിറ്റ് കാർഡ് ഇന്ന് ...

0
മുംബൈ : നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30-ന്. രാവിലെ...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത ; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. മഴ കനക്കുന്ന സാഹചര്യത്തില്‍...

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...