സി.പി.എമ്മിനോടുള്ള മൃദുസമീപനത്തില്‍ പ്രതിഷേധിച്ച്‌ മാന്നാര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയില്‍ കൂട്ട രാജി

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : സി.പി.എമ്മിനോടുള്ള മൃദുസമീപനത്തില്‍ പ്രതിഷേധിച്ച്‌ മാന്നാര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയില്‍ കൂട്ടരാജി. സെക്രട്ടറിമാരായ മാന്നാര്‍ ഗ്രാമപഞ്ചായത്തംഗം സുജിത്ത് ശ്രീരംഗം, മുന്‍ മെമ്പര്‍ എം.പി കല്യാണ കൃഷ്ണന്‍, അനില്‍ മാന്തറ, ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ്  വല്‍സലാ ബാലകൃഷ്ണന്‍ എന്നിവരാണ് പാര്‍ട്ടിയിലെ ഭാരവാഹിത്വങ്ങള്‍ ഒഴിഞ്ഞത്.

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസിന്റെ  മൂല്യങ്ങള്‍ക്ക് നിരക്കാത്ത രീതിയില്‍ പ്രാദേശിക തലങ്ങളില്‍ സി.പി.എമ്മിനെ സഹായിക്കുകയും മാന്നാര്‍ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍ കുതിരക്കച്ചവടത്തിലൂടെ ഭരണം അട്ടിമറിച്ച സി.പി.എമ്മിനോട്‌ മൃദുസമീപനം പുലര്‍ത്തിയതിലും പ്രതിഷേധിച്ചാണ് രാജിയെന്ന് ഇവര്‍ പറ‍യുന്നു.

ചെന്നിത്തല പഞ്ചായത്തില്‍ ഉപാധികള്‍ ഇല്ലാതെ സി.പി.എമ്മിന് ഭരണം ലഭിക്കുന്നതിന് സഹായകരമായ നിലപാടാണ് എടുത്തത്. കോണ്‍ഗ്രസിന്റെ  നേതൃത്വത്തില്‍ പഞ്ചായത്ത്‌ ഭരണം നിലനിര്‍ത്തണം എന്നാഗ്രഹിച്ച ജനാധിപത്യ വിശ്വാസികളുടെ പ്രതിഷേധത്തെ മാനിച്ചാണ് രാജി വെക്കുന്നതെന്നും എന്നും കോണ്‍ഗ്രസ്‌ പാര്‍ട്ടിക്കൊപ്പം നിലകൊള്ളുമെന്നും ഡി.സി.സി പ്രസിഡന്‍റ് എം. ലിജുവിന് നല്‍കിയ രാജിക്കത്തില്‍ പറയുന്നു. മാന്നാര്‍ ഈസ്റ്റ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഹരി കുട്ടമ്പേരുരും രാജി സന്നദ്ധതയറിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം ; ടിവികെ കേരള അധ്യക്ഷ സ്ഥാനം വാഗ്ദാനം...

0
കൊച്ചി: കേരളത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടൻ...

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...