സിപിഎം തൃശൂർ, കാസർകോട് ജില്ലാ സമ്മേളനങ്ങൾ നാളെ മുതൽ

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : സിപിഎം ജില്ലാ സമ്മേളനത്തിന് കാസര്‍കോടും തൃശൂരും നാളെ തുടക്കമാകും. നാളെ രാവിലെ 9.30ന് കാസര്‍കോട് മടിക്കൈ അമ്പലത്തുകരയിലെ പ്രതിനിധി സമ്മേളന നഗരിയില്‍ പതാക ഉയരുന്നതോടെ സമ്മേളനത്തിന് തുടക്കമാവും. സമ്മേളനം എസ് രാമചന്ദ്രന്‍ പിള്ള ഉദ്ഘാടനം ചെയ്യും. റോഡരികില്‍ വിവിധ കലാരൂപങ്ങളും ശ്രീനാരായണ ഗുരുവിന്റെയും ഗാന്ധിജിയുടെയുമടക്കം നിരവധി പ്രതിമകളും കൊടിതോരണങ്ങളും സ്ഥാപിച്ചിട്ടുള്ളത്.

ജില്ലയിലെ പാര്‍ട്ടി അംഗങ്ങളെ പ്രതിനിധാനം ചെയ്ത് 150 പ്രതിനിധികളും 35 ജില്ല കമ്മിറ്റി അംഗങ്ങളും ഉള്‍പ്പെടെ 185 പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായതിനാല്‍ പൊതുസമ്മേളനം, സാംസ്‌കാരിക സമ്മേളനം, രക്തസാക്ഷികുടുംബ സംഗമം, പൊതുസമ്മേളനത്തിലേക്കുള്ള കൊടിമര ജാഥകള്‍ എന്നിവ ഒഴിവാക്കിയിട്ടുണ്ട്. തൃശൂര്‍ ജില്ല സമ്മേളനം നാളെ മുതല്‍ ആരംഭിക്കും. പ്രതിനിധി സമ്മേളനം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി ഉദ്ഘാടനം ചെയ്യും. 21, 22, 23 തീയതികളിലാണ് സമ്മേളനം. അതിതീവ്ര കൊവിഡ് വ്യാപനത്തിനിടയിലും 175 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നെയ്യാറ്റിൻകര ​ഗോപൻ്റെ മരണത്തിൽ അസ്വാഭാവികതയില്ല ; കേസ് അവസാനിപ്പിച്ച് പോലീസ്

0
തിരുവനന്തപുരം: നെയ്യാറ്റിൻകര ​ഗോപൻ്റെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പോലീസ്. തുടർന്ന് കേസ് അവസാനിപ്പിച്ചു....

പുസ്തകം വായിപ്പിച്ച് തട്ടിപ്പ് : തട്ടിപ്പ് നടന്നത് മണിചെയിൻ മാതൃകയിൽ ; വിദേശബന്ധം സ്ഥിരീകരിച്ച്...

0
തിരുവനന്തപുരം : പുസ്തകം വായിച്ച് പണം നേടാമെന്നപേരിൽ നടന്ന സൈബർ തട്ടിപ്പിൽ...

ടൊവിനോ തോമസിന്റെ പേരിൽ വ്യാജ ഇമെയിൽ വഴി തട്ടിപ്പ് ശ്രമം ; മുന്നറിയിപ്പുമായി നടൻ

0
കൊച്ചി : തന്റെ പേരിൽ വ്യാജ ഇമെയിൽ ഐഡി ഉണ്ടാക്കി ആളുകൾക്ക്...

ചന്തേര എംഡിഎംഎ കേസ് : ലഹരി ശൃംഖലയുടെ അന്താരാഷ്ട്ര കണ്ണികളെ അറസ്റ്റ് ചെയ്ത് പോലീസ്

0
കാസർഗോഡ് : ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് 139.29 ഗ്രാം എംഡിഎംഎ...