മഹാത്മജിയെ അപമാനിച്ച സി.പി.എം ജില്ലാ സെക്രട്ടറി മാപ്പ് പറയണം : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സിപിഎം ജില്ലാ സെക്രട്ടറിയും മന്ത്രിയും സംരക്ഷണമൊരുക്കിയിട്ടും മുന്‍ ബി.ജെ.പി പ്രവര്‍ത്തകനായ ഡി.വൈ.എഫ്.ഐ മേഖലാ ഭാരവാഹി ശരണ്‍ ചന്ദ്രനെ കാപ്പ ചുമത്തി നാടുകടത്തിയതോടെ സി.പി.എം നേതാക്കള്‍ ക്രിമിനല്‍, മാഫിയ സംഘങ്ങളുടെ തടവറയിലാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. കാപ്പ കേസില്‍ പ്രതിയായി നാടുകടത്തിയ സംഭവത്തെ ഗാന്ധിജിയുടെ ജയില്‍വാസവുമായി ഉപമിച്ച് പ്രസ്താവന നടത്തിയ സി.പി.എം ജില്ലാ സെക്രട്ടറിയുടെ നടപടി അപക്വവും അങ്ങേയറ്റം അപലപനീയവുമാണെന്ന് ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു.

ഒരു മുന്‍ ജനപ്രതിനിധി കൂടിയായ സി.പി.എം ജില്ലാ സെക്രട്ടറി ഇത്തരത്തില്‍ തരം താണ പ്രസ്താവന നടത്തിയത് കൊട്ടും കുരവയുമായി മന്ത്രിയുടെ സാന്നിധ്യത്തില്‍ പാര്‍ട്ടിയില്‍ എത്തിച്ച ക്രിമിനല്‍ സംഘ തലവനായ ശരണ്‍ ചന്ദ്രനെ നാടുകടത്തിയതിന്‍റെ ജാള്യത മറക്കാനാണെന്ന് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. രാഷ്ട്രപിതാവിനെ അപമാനിച്ച സംഭവത്തില്‍ സി.പി.എം ജില്ലാ സെക്രട്ടറി അല്‍പ്പമെങ്കിലും മര്യാദ ഉണ്ടെങ്കില്‍ പൊതുസമൂഹത്തോട് മാപ്പ് പറയണമെന്ന് ഡി.സി.സി പ്രസിഡന്‍റ് ആവശ്യപ്പെട്ടു. ജില്ലയിലെ ക്വാറി, മദ്യ, മയക്കുമരുന്ന് സംഘങ്ങളെ സി.പി.എം പാര്‍ട്ടിയിലേക്ക് സ്വീകരിച്ച് സംരക്ഷിച്ചുകൊണ്ടിരുന്ന സി.പി.എം മുന്‍ ജില്ലാ സെക്രട്ടറിയുടെയും മന്ത്രിസഭാംഗത്തിന്‍റെയും പാത തന്നെയാണ് ഇപ്പോഴത്തെ ജില്ലാ സെക്രട്ടറിയും തുടരുന്നതെന്നത് ലജ്ജാകരമാണെന്നും ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...