പെരിന്തൽമണ്ണ പുലാമന്തോളിൽ 10 കിലോഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിലായി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: പെരിന്തൽമണ്ണ പുലാമന്തോളിൽ 10 കിലോഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിലായി. പശ്ചിമ ബംഗാൾ സ്വദേശിയായ ദേബ് കുമാർ ബിശ്വാസ് (32) ആണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. പുലാമന്തോൾ ചെമ്മലശ്ശേരി ഭാഗങ്ങളിൽ ഇതരം സംസ്ഥാന തൊഴിലാളികൾക്കിടയിൽ വ്യാപകമായി കഞ്ചാവ് വിൽപനയും ഉപയോഗവും നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ഇതര സംസ്ഥാന തൊഴിലാളികളെ നിരന്തരം നിരീക്ഷിച്ചുവരികയായിരുന്നു. കഴിഞ്ഞ ദിവസം. കഞ്ചാവ് ഉപയോഗിക്കുന്ന രണ്ടു യുവാക്കളെ എക്സൈസുകാർ പിടിച്ചിരുന്നു. ഇവരിൽ നിന്ന് കിട്ടിയ വിവരങ്ങളനുസരിച്ച് അന്വേഷണം മുന്നോട്ടുപോയി. ഇതിനൊടുവിലാണ് മൊത്ത കച്ചവടക്കാരൻ അറസ്റ്റിലായത്. പശ്ചിമബംഗാളിലെ മുർഷിദാബാദ് ജില്ലയിലുള്ള ഗോല്‍ജാർ ബാഗ് സ്വദേശിയായ ദേബ് കുമാർ ബിശ്വാസ് ചെമ്മലശ്ശേരി രണ്ടാം മൈലില്‍നിന്നാണ് പിടിയിലാവുന്നത്.

പരിശോധിച്ചപ്പോൾ ഇയാളുടെ ഷോള്‍ഡർ ബാഗില്‍ സൂക്ഷിച്ചിരുന്ന 10 കിലോ കഞ്ചാവും ഒരു ലക്ഷത്തിലധികം രൂപയും കണ്ടെടുത്തു. സംസ്ഥാനത്തിന് പുറത്തു നിന്ന് ട്രെയിനിലാണ് ഇയാൾ കഞ്ചാവ് എത്തിച്ചിരുന്നത്. പെരിന്തൽമണ്ണ എക്സൈസ് റേഞ്ച് പാർട്ടിയും മലപ്പുറം എക്സൈസ് ഇന്റലിജൻസ് പാർട്ടിയും സംയുക്തമായാണ് പരിശോധ നടത്തിയത്. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ യൂനുസ് എം, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) അശോക്.പി, പ്രിവന്റീവ് ഓഫീസർ സുനിൽകുമാർ, ഐബി അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) ഷിബു ഡി, പ്രിവന്റീവ് ഓഫീസർ സായി റാം, സിവിൽ എക്സൈസ് ഓഫീസർമാരായ ഷംസുദ്ദീൻ, തേജസ്, അബ്ദുൽ ജലീൽ, വനിത സിവിൽ എക്സൈസ് ഓഫീസർ പ്രസീദ മോൾ, എക്സൈസ് ഇൻസ്പെക്ടർ ട്രെയിനി ജിഷ്ണു പി.ആർ എന്നിവർ കേസെടുത്ത സംഘത്തിൽ ഉണ്ടായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യ വിൽപന പരിശോധിക്കാനെത്തി ; കായംകുളത്ത് എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദ്ദനമേറ്റതായി പരാതി

0
പുല്ലുകുളങ്ങര : കായംകുളം പുല്ലുകുളങ്ങരയിൽ വീട്ടിൽ മദ്യവിൽപ്പന നടക്കുന്നതായി ലഭിച്ച രഹസ്യ...

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....