എൽഡിഎഫ് തുടർഭരണം ഉറപ്പെന്നും യുഡിഎഫ് അധികാരത്തിനായി തമ്മിൽ തല്ലാണെന്നും എം.എ ബേബി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ചൈനയിലെ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിൽ മതിയായ സ്ത്രീ പ്രാതിനിധ്യം ഇല്ലെന്ന് സി പി എം ജനറൽ സെക്രട്ടറി എം എ ബേബി. ഒരിക്കൽ ചൈനയിൽ പോയപ്പോൾ സ്നേഹപൂർവ്വം ഇക്കാര്യം ഉണർത്തിയിരുന്നുവെന്നും കൊച്ചിയിലെ ഒരു സെമിനാറിൽ സി പി എം ജനറൽ സെക്രട്ടറി വ്യക്തമാക്കി. കേരളത്തിൽ എൽ ഡി എഫിന് തുടർ ഭരണം ഉറപ്പാണെന്നും ബേബി അവകാശപ്പെട്ടു. എൽ ഡി എഫിന്‍റെ ഭരണ മികവിൽ തന്നെയാണ് പ്രതീക്ഷ. ജനം എൽ ഡി എഫിന് അല്ലാതെ മറ്റാർക്കും വോട്ട് ചെയ്യില്ലെന്നും സി പി എം ജനറൽ സെക്രട്ടറി പറഞ്ഞു. ഭരണം ലഭിക്കും മുന്നേ മുഖ്യമന്ത്രി കസേരക്കായുള്ള കോൺഗ്രസിലെ വടംവലിയെയും ബേബി പരിഹസിച്ചു. ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിട്ട് എന്നായിരുന്നു യു ഡി എഫ് അവകാശ വാദം. ഇപ്പോൾ അധികാരത്തിനായി തമ്മിൽ തല്ലാണ്.

ഇതൊക്കെ കണ്ട് ജനം ചിരിക്കുകയാണ്. ഇവരുടെ കയ്യിൽ അധികാരം കിട്ടിയാൽ എന്താകും അവസ്ഥ എന്നാണ് എല്ലാവരും ആലോചിക്കുന്നത്. പണ്ടും ഫലം വരും മുമ്പ് സി എം പോസ്റ്റ്‌ പങ്കുവെയ്ക്കാൻ തീരുമാനിച്ച പാർട്ടി ആണ് കോൺഗ്രസ്. ഫലം വന്നപ്പോൾ എൽ ഡി എഫ് അധികാരം നേടി. അതെ ആവർത്തനം തന്നെയാകും ഇത്തവണത്തെ തെര‍ഞ്ഞെടുപ്പ് ഫലമെന്നും സി പി എം ജനറൽ സെക്രട്ടറി പ്രതീക്ഷ പ്രകടിപ്പിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​’ലുങ്കി വാല’ പരാമർശം: ജോൺ ബ്രിട്ടാസിനെതിരെ ബിജെപി എംപിയുടെ അധിക്ഷേപത്തിൽ വ്യാപക പ്രതിഷേധം

0
തിരുവനന്തപുരം: രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസ് എംപിയെ അധിക്ഷേപിച്ച് ബിജെപി എംപി. 'കേരള...

രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ്

0
ദില്ലി: ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി കെ...

നാല് സംസ്ഥാനങ്ങളിലായി നടന്ന സൈബർ നിക്ഷേപ തട്ടിപ്പിൽ സൂത്രധാരൻ മലയാളി

0
ഡൽഹി: നാല് സംസ്ഥാനങ്ങളിലായി നടന്ന സൈബർ നിക്ഷേപ തട്ടിപ്പിൽ സൂത്രധാരൻ മലയാളി....

കിസാൻ സഭ എഴുമറ്റൂർ മണ്ഡലം കൺവൻഷൻ നടത്തി

0
ചുങ്കപ്പാറ: പ്രളയത്തിൽ കൃഷി നശിച്ച കർഷകർക്ക് അടിയന്തരമായി ധനസഹായം അനുവദിക്കണമെന്ന്...