എന്‍.എസ്.എസുമായി പരസ്യ ഏറ്റുമുട്ടല്‍ വേണ്ടെന്ന തീരുമാനവുമായി സി.പി.എം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: എ.എൻ ഷംസീറിന്‍റെ പരാമർശത്തില്‍ തെറ്റില്ലെന്ന ഉറച്ച നിലപാടില്‍ നില്‍ക്കുമ്പോഴും എന്‍.എസ്.എസുമായി പരസ്യമായി ഏറ്റുമുട്ടല്‍ വേണ്ടെന്ന് സി.പി.എം തീരുമാനം. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ഒരു സമുദായ സംഘടനയെ ശത്രുപക്ഷത്ത് നിർത്തേണ്ടതില്ലെന്നാണ് സി.പി.എമ്മിലുണ്ടായ അഭിപ്രായം. അതേസമയം ഗണപതി വിവാദം കോണ്‍ഗ്രസ് രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നുവെന്ന പ്രചരണം ശക്തമാക്കാനും സി.പി.എം തീരുമാനിച്ചിട്ടുണ്ട്. ഗണപതിയുമായി ബന്ധപ്പെട്ട എ.എന്‍ ഷംസീറിന്‍റെ പ്രതികരണത്തില്‍ ഒരു തെറ്റും സി.പി.എം കാണുന്നില്ല. നാക്കുപിഴ പോലുമില്ല എന്ന് വിലയിരുത്തുന്ന സി.പി.എം, സംഘപരിവാർ രാജ്യത്ത് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന വർഗീയ അജണ്ട തുറന്ന് കാട്ടുകയാണ് ഷംസീർ ചെയ്തെന്ന് പറയുകയും ചെയ്യുന്നുണ്ട്.

എന്നാല്‍ എന്‍.എസ്.എസ് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണിയെ നിലംപരിശാക്കാന്‍ ഉപയോഗപ്പെടുത്തിയ ശബരിമല വിഷയം സി.പി.എമ്മിന് മുന്നിലുണ്ട്. തെരഞ്ഞെടുപ്പിന് മുന്‍പ് ഒരു പ്രധാന സാമുദായിക സംഘടനയെ ശത്രുപക്ഷത്ത് നിർത്തേണ്ടതില്ലെന്നാണ് സി.പി.എം തീരുമാനം. ശബരിമലക്ക് സമാനമായ സമരത്തിലേക്ക് എന്‍.എസ്.എസ് നീങ്ങിയതിനെ അതീവ ഗൗരവമായിട്ടാണ് സി.പി.എം കാണുന്നത്. അതുകൊണ്ടാണ് 45 മിനിട്ട് നീണ്ടുനിന്ന വാർത്താ സമ്മേളനത്തില്‍ ഒരിടത്തും എന്‍.എസ്.എസിന്‍റെ പേര് സി.പി.എമ്മിന്‍റെ സംസ്ഥാന സെക്രട്ടറി പറയാതിരുന്നതും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നെല്ലുസംഭരണ നയം പ്രഖ്യാപിക്കാതെ സർക്കാർ ; ആശങ്കയിൽ കർഷകർ

0
ആലപ്പുഴ : ഒന്നാംവിള നെല്ലുസംഭരണത്തിന്റെ രജിസ്ട്രേഷനും അപേക്ഷാ നടപടികളും തുടങ്ങിയെങ്കിലും സംഭരണനയവും...

വിഴിഞ്ഞം തുറമുഖത്തെ സമ്പൂര്‍ണ ചരക്കുനീക്കത്തിന് ഇന്ന് തുടക്കം ; മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും

0
തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തെ സമ്പൂര്‍ണ കയറ്റുമതി-ഇറക്കുമതി ചരക്കുനീക്കത്തിന് ഇന്ന് തുടക്കം....

റബ്ബർവില 300രൂപയാക്കും, ഭൂനിയമങ്ങളിൽ ഭേദഗതിവരുത്തും ; മുഖ്യമന്ത്രി വി ഡി സതീശൻ

0
കൊച്ചി : ഭൂനിയമങ്ങളിൽ ഭേദഗതി വരുത്തി രണ്ടാം ഭൂപരിഷ്കരണത്തിന് സർക്കാർ തുടക്കമിടുമെന്ന്...

പുലിക്കളി സംഘങ്ങൾക്ക് ധനസഹായം ; മുൻ ടൂറിസം സെക്രട്ടറിക്കെതിരെ സുരേഷ് ഗോപി

0
തൃശൂർ: പുലിക്കളി സംഘങ്ങൾക്ക് ധനസഹായം നൽകുന്നതുമായി ബന്ധപ്പെട്ട് മുൻ ടൂറിസം സെക്രട്ടറിക്കെതിരെ രൂക്ഷ...