ആറ്റുണ്ണി തങ്ങള്‍ പാര്‍ട്ടി സ്ഥാനം രാജി വെച്ചു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്ന ടി.എം.സിദ്ദിഖിനെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരം താഴ്‌ത്തിയതില്‍ പ്രതിഷേധം തുടരുന്നു. തീരുമാനം പുനഃപരിശോധിക്കാത്തതില്‍ പ്രതിഷേധിച്ച്‌ വെളിയങ്കോട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.എം. ആറ്റുണ്ണി തങ്ങള്‍ പാര്‍ട്ടി സ്ഥാനം രാജി വെച്ചു. പൊന്നാനി ഏരിയ കമ്മിറ്റി അംഗമായ ആറ്റുണി തങ്ങള്‍ ഏരിയ സെക്രട്ടറി പി. ഖലിമുദിന് രാജിക്കത്ത് കൈമാറി.

സിദ്ദിഖിനെ തരം താഴ്‌ത്തിയതിനെ തുടര്‍ന്ന് സിപിഎമ്മില്‍ വിഭാഗീയത രൂക്ഷമായതിനിടയിലാണ് തങ്ങളുടെ രാജി. സിദ്ദിഖിനെ ഏരിയാ കമ്മിറ്റിയിലേക്കു തിരിച്ചു കൊണ്ടു വരണമെന്നു ഏരിയ സമ്മേളനത്തില്‍ ആവശ്യം ഉയര്‍ന്നിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ സിദ്ദിഖിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് പൊന്നാനിയില്‍ വ്യാപക പ്രകടനം നടന്നിരുന്നു.

ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന സിദ്ദിഖിനെ ഇതിന്റെ പേരിലാണു ബ്രാഞ്ചിലേക്കു തരംതാഴ്‌ത്തിയത്. പൊന്നാനി ഏരിയയ്ക്കു കീഴിലെ ലോക്കല്‍, ബ്രാഞ്ച് സമ്മേളനങ്ങളില്‍ സിദ്ദിഖിനെതിരായ നടപടിയെ പ്രതിനിധികള്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പൊന്നാനി ഏരിയയ്ക്കു കീഴിലുള്ള എരമംഗലം, പെരുമ്പടപ്പ്, വെളിയങ്കോട് ലോക്കല്‍ കമ്മിറ്റികള്‍ നേരത്തെ പ്രതിഷേധവുമായി പരസ്യമായി രംഗത്തെത്തിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി...

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ...

വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

0
ഡൽഹി: എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന...

കോഴിക്കോട് രാമനാട്ടുകരയിലെ ബിവറേജസ് ഔട്ട്‌ലെറ്റിൽ മോഷണം

0
കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകരയിലെ ബിവറേജസ് ഔട്ട്‌ലെറ്റിൽ മോഷണം. കുട ഉപയോഗിച്ച്...

പട്ടാപകൽ കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്ത്...

0
മലപ്പുറം: മലപ്പുറത്ത് കെഎസ്ആർടിസി ബസിൽ യാത്രക്കാരിക്കെതിരെ ലൈംഗികാതിക്രമം. പ്രതിക്കായി ലുക്ക്...