ജയ്‍പൂര്‍: രാജസ്ഥാനിൽ പ്രചാരണം ശക്തമാക്കി സി.പി.എം. കർഷക വിഷയങ്ങൾ ഉയർത്തിയാണ് മത്സരിക്കുന്ന 17 സീറ്റുകളിൽ സി.പി.എം വോട്ട് തേടുന്നത്. രാജ്യത്ത് ഏറ്റവും വലിയ പ്രതിസന്ധികൾ ഉണ്ടാക്കിയത് ബി.ജെ.പി ആണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി അംറ റാം ആരോപിച്ചു. നിലവിൽ രണ്ട് എം.എൽ.എമാരുള്ള സി.പി.എം ഇക്കുറി പതിനേഴ് സീറ്റുകളിലാണ് രാജസ്ഥാനിൽ മൽസരിക്കുന്നത്. രണ്ടിടങ്ങളില്‍ കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. മറ്റ് അഞ്ചിടങ്ങളില്‍ 45,000ഓളം വോട്ടും പാര്‍ട്ടിക്കുണ്ട്. ഇത്തവണ സി.പി.എം സംസ്ഥാനത്ത് റെക്കോർഡുകൾ സൃഷ്ടിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയും കേന്ദ്രകമ്മിറ്റി അംഗവുമായ അംറ റാം പറയുന്നു. കാർഷിക വിഷയങ്ങൾ ഉയർത്തിക്കാട്ടിയാണ് സി.പി.എമ്മിന്‍റെ പ്രചരണം. സിറ്റിങ് സീറ്റായ ഭദ്രയിൽ ബൻവൻ പുനിയയും രണ്ടാമത്തെ സിറ്റിങ് സീറ്റായ ദുംഗർഗഡിൽ ഗിർദരിലാൽ മഹിയയുമാണ് മത്സരിക്കുന്നത്. നാലുവട്ടം എം.എൽ.എയായിരുന്ന അംറ റാം കഴിഞ്ഞ വർഷം തോറ്റ സീക്കർ ജില്ലയിലെ ദത്താരാംഗഡിൽ നിന്നാണ് ജനവിധി തേടുന്നത്. ഇന്ത്യ സഖ്യത്തിൽ എടുത്ത തീരുമാനങ്ങൾ കോൺഗ്രസ് രാജസ്ഥാനിൽ തെറ്റിച്ചു എന്നും ഇതിനു ജനങ്ങളുടെ വോട്ടിലൂടെ മറുപടി നൽകുമെന്നുമാണ് സി.പി.എം വാദം.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























