കണ്ണൂര്‍ : കോടികളുടെ അഴിമതി നടന്ന കരുവന്നൂര്‍ കേസില്‍ ഒന്നാംപ്രതി സിപിഎം ആണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. സിപിഎമ്മിലെ തൃശൂരിലെ നേതാക്കന്മാര് അടക്കമുള്ളവര്‍ക്ക് അഴിമതിയില്‍ പങ്കുണ്ടെന്ന് സതീശന് ആരോപിക്കുന്നു.തെറ്റായ ആളുകള്‍ക്ക് ലോണ്‍ നല്കാന് മന്ത്രി പി.രാജീവ് അടക്കമുള്ളവര്‍ നിര്‍ദേശം നല്‍കിയെന്നാണ് ഇഡിക്ക് മൊഴി ലഭിച്ചത്. ഇതിന് മന്ത്രി രാജീവും പാര്‍ട്ടിയും മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
കരുവന്നൂരില്‍ ഇഡി കേസുമായി മുന്നോട്ടുപോകുമോ എന്നാണ് ഇനി അറിയേണ്ടത്. സംഘപരിവാറും സിപിഎമ്മുമായി ഒത്തുതീര്പ്പുണ്ടാക്കുമോ എന്ന കാര്യം തങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. യുവജനസമരങ്ങളെ ക്രൂരമായി കൈകാര്യം ചെയ്യാന്‍ മുഖ്യമന്ത്രി പോലീസിന് നിര്‍ദേശം നല്‍കിയിരിക്കുകയാണെന്നും സതീശന് ആരോപിച്ചു. പിണറായി അഴിമതിക്കാരനും ക്രൂരനും രക്തദാഹിയുമായ മുഖ്യമന്ത്രിയാണെന്നും അദ്ദേഹം വ്യക്തമാക്കി.