പബ്ലിസിറ്റിക്ക് വേണ്ടി കോടതിയിൽ പോകണ്ട കാര്യമില്ലല്ലോ , കോടതിയിൽ പോകുന്നത് നീതി തേടി : വിഡി സതീശൻ

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : പബ്ലിസിറ്റിക്ക് വേണ്ടി കോടതിയിൽ പോകണ്ട കാര്യമില്ലല്ലോ, കോടതിയിൽ പോകുന്നത് നീതി തേടിയാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കെ-ഫോൺ കേസിൽ ഹൈക്കോടതി നടത്തിയ പരിഹാസത്തോടാണ് സതീശൻ്റെ പ്രതികരണം. കരുവന്നൂരിലെ ഒന്നാം പ്രതി സിപിഎം ആണെന്നും പാർട്ടിയും മന്ത്രിയും അതിനുത്തരം പറയണമെന്നും സതീശൻ പറഞ്ഞു. രാഹുലിനെതിരെ നിരന്തരം കേസെടുത്ത് ജയിലിൽ അടക്കാൻ ശ്രമിക്കുകയാണ്. പുറത്തുള്ള രാഹുലിനെക്കാൾ കരുത്തനാണ് ജയിലിനുള്ളിൽ കിടക്കുന്ന രാഹുൽ എന്ന് മനസിലാക്കണം. കേന്ദ്രത്തിനെതിരെയുള്ള യോജിച്ച പ്രക്ഷോഭത്തിൽ തീരുമാനം പിന്നീട് തീരുമാനിക്കും. പാർട്ടിയിലും മുന്നണിയിലും ചർച്ച നടത്തിയ ശേഷം തീരുമാനമെടുക്കുമെന്നും സതീശൻ പറഞ്ഞു.

യുവജനസമരങ്ങളെ പോലീസിനെ ഉപയോഗിച്ച് ക്രൂരമായി നേരിടുകയാണ്. കേരളത്തിൻ്റെ ചരിത്രത്തിൽ ഇതുവരെയില്ലാത്ത സ്ഥിതിയാണിത്. പ്രതിഷേധം ഇനിയുമുണ്ടാകും. മുഖ്യമന്ത്രി അഴിമതിക്കാരനാണ്. നിങ്ങളുടെ കുടുംബവും അഴിമതിയിൽപെട്ടുവെന്നും സതീശൻ പറഞ്ഞു. അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ടെന്ന് കെഎസ് ചിത്രയെ പിന്തുണച്ച് കൊണ്ട് വിഡി സതീശൻ പറഞ്ഞു. അഭിപ്രായം പറഞ്ഞതിന്റെ പേരിൽ ആക്രമിക്കുന്നത് ഫാസിസമാണ്. ചിത്രക്കെതിരെ സൈബർ ഇടത്തിൽ നടക്കുന്നത് ഫാസിസമാണെന്നും വിഡി സതീശൻ പറഞ്ഞു. ചിത്രക്കെതിരെ സാമൂഹ്യമാധ്യമങ്ങളിൽ വിമർശനം കടുക്കുകയാണ്. അയോധ്യ പ്രതിഷ്ഠാ ദിനത്തിൽ എല്ലാവരും വീടുകളിൽ വിളക്ക് തെളിയിക്കണമെന്നായിരുന്നു കെ.എസ്. ചിത്രയുടെ വീഡിയോ സന്ദേശം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആരോഗ്യമുള്ള പുതുതലമുറയെ വളര്‍ത്തേണ്ടത് സമൂഹത്തിന്റെ കടമ : ആന്റോ ആന്റണി എം.പി

0
കോഴഞ്ചേരി : ആരോഗ്യമുള്ള പുതുതലമുറയെ വളര്‍ത്തിയെടുക്കുക എന്നത് സമൂഹത്തിന്റെ  കടമയാണെന്ന് ആന്റോ...

നാറാണംമൂഴി ശബരിമല ഇടത്താവളം : നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

0
റാന്നി : ശബരിമല തീർത്ഥാടകരുടെ സൗകര്യങ്ങൾ ലക്ഷ്യമിട്ട് നാറാണംമൂഴി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
പ്രവേശനം എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി അടൂര്‍ സബ് സെന്ററില്‍...

കർണാടകയിൽ ഇഡി പാർട്ടി നേതാക്കളെ വേട്ടയാടുന്നുവെന്ന് കോൺഗ്രസ്

0
ബെം​ഗളൂരു: കർണാടകയിൽ ഇഡി പാർട്ടി നേതാക്കളെ വേട്ടയാടുന്നുവെന്ന് കോൺഗ്രസ്. കോൺ​ഗ്രസ്...