സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷിന് സാമൂഹ്യമാധ്യമങ്ങളിൽ രൂക്ഷവിമർശനം

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷിന് സാമൂഹ്യമാധ്യമങ്ങളിൽ രൂക്ഷവിമർശനം. അന്തരിച്ച മുതിർന്ന സിപിഎം നേതാവ് എ.വി ബാലന് അന്ത്യാഭിവാദ്യം അർപ്പിച്ചുള്ള പോസ്റ്റിലാണ് വിമർശനം. മുൻ പാനൂർ ഏരിയ സെക്രട്ടറിയും മുതിർന്ന നേതാവുമായ ബാലനെ അനുസ്മരിച്ച് രണ്ട് വാക്ക് എഴുതാൻ സമയമില്ലേയെന്നാണ് കമന്‍റുകൾ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ പാർട്ടിക്കേറ്റ തിരിച്ചടിയിൽ കനത്ത വിമർശനങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്നതിനിടെയാണ് നവമാധ്യമങ്ങളിലൂടെ പുതിയ വിമർശനങ്ങൾ. പാനൂരിലെ മുൻ ഏരിയ സെക്രട്ടറിയും കണ്ണൂരിലെ സിപിഎമ്മിനെ വളർത്തിക്കൊണ്ടുവരുന്നതിൽ നിർണായക പങ്കുവഹിക്കുകയും ചെയ്ത എ.വി ബാലന് അന്തിമോപചാരം അർപ്പിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിന് താഴെയാണ് പാർട്ടി പ്രവർത്തകർ തന്നെയും രോഷപ്രകടനം നടത്തുന്നത്.

സഖാവ് ബാലന് റെഡ് സല്യൂട്ട് എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്ത ഫോട്ടോക്ക് താഴെ നിരവധി പ്രവർത്തകരാണ് രാഗേഷിനെതിരെ കമന്‍റ് ചെയ്തിരിക്കുന്നത്. കണ്ണൂരിലെ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ച നേതാവിനെക്കുറിച്ച് രണ്ട് വാക്ക് കുറിക്കാൻ പാർട്ടി സെക്രട്ടറിക്ക് സമയമില്ലാഞ്ഞിട്ടാണോ അതോ പാരമ്പര്യത്തെ കുറിച്ചറിയാഞ്ഞിട്ടാണോയെന്ന് ചോദിച്ചാണ് വിമർശനം. രാഗേഷ് പാർട്ടി സെക്രട്ടറിയായി തുടരുന്നിടത്തോളം കാലം കണ്ണൂരിൽ സിപിഎം പരാജയങ്ങൾ നേരിടുമെന്നും പ്രവർത്തകർ വിമർശിക്കുന്നുണ്ട്. എത്രയും പെട്ടെന്ന് പാർട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് രാഗേഷിനെ മാറ്റിയെങ്കിൽ മാത്രമേ പാർട്ടിയെ രക്ഷപ്പെടുത്താൻ സാധിക്കുകയുള്ളൂവെന്നും കമന്‍റുകളുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...

രക്ഷാബന്ധൻ ആഘോഷിക്കാനുള്ള യാത്ര ദുരന്തത്തിൽ കലാശിച്ചു ; സഹോദരന് രാഖി കെട്ടാൻ പോയ 16...

0
കാണ്‍പൂര്‍: സഹോദരന്റെ കയ്യില്‍ രാഖികെട്ടാന്‍ പോകുന്നതിനിടെ 16കാരി കുഴല്‍ക്കിണറില്‍ വീണ് മരിച്ചു....

അഴിമതി വിവാദത്തിൽ വീണ്ടും കുരുങ്ങി കർണാടക മന്ത്രി; ബി. നാഗേന്ദ്രയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു

0
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി...

ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പരാമർശം; വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്ന് പാണക്കാട് ജിഫ്രി മുത്തുക്കോയ...

0
കോഴിക്കോട്: സിപിഐഎം സെമിനാറില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗം ഗൗരവപൂര്‍വം...