കൊലക്കേസ് പ്രതി അയല്‍വാസിയുടെ വീടും കാറും തകര്‍ത്തു

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : പഴയങ്ങാടിയില്‍ കൊലക്കേസ് പ്രതിയായ യുവാവ് മാരകായുധവുമായെത്തി അയല്‍വാസിയുടെ വീടും മുറ്റത്ത് നിര്‍ത്തിയിട്ട കാറും അടിച്ചു തകര്‍ത്തു. മാടായി വെങ്ങര ഹിന്ദു എല്‍ പി സ്‌കൂളിന് സമീപത്തെ മുങ്ങത്ത് ഹൗസില്‍ വേണുഗോപാലിന്റെ വീടിനും കാറിനും നേരെയാണ് ആക്രമണം നടന്നത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. സമീപവാസിയും സഹോദരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുമായ വിനോദ് കുമാര്‍ (39) ആണ് അക്രമം നടത്തിയത്. വീടിന്റെ മുഴുവന്‍ ജനല്‍ ഗ്ലാസുകളും അടിച്ചു തകര്‍ത്ത നിലയിലാണ്. മുറ്റത്ത് നിര്‍ത്തിയിട്ട കാറിന്റെ മുന്‍വശത്തെ ഗ്ലാസും അടിച്ചു തകര്‍ത്ത പ്രതി കുടിവെള്ള ടാങ്കും മുറ്റത്തുണ്ടായിരുന്ന വീട്ടു ഉപകരണങ്ങളും തകര്‍ത്തു. കിടപ്പുമുറിയിലെ ജനല്‍ ഗ്ലാസുകള്‍ തകര്‍ക്കുന്ന ശബ്ദം കേട്ടാണ് കുടുംബം ഞെട്ടിയുണര്‍ന്നത്. ലൈറ്റ് ഇട്ടതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. ഏഴ് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...

രക്ഷാബന്ധൻ ആഘോഷിക്കാനുള്ള യാത്ര ദുരന്തത്തിൽ കലാശിച്ചു ; സഹോദരന് രാഖി കെട്ടാൻ പോയ 16...

0
കാണ്‍പൂര്‍: സഹോദരന്റെ കയ്യില്‍ രാഖികെട്ടാന്‍ പോകുന്നതിനിടെ 16കാരി കുഴല്‍ക്കിണറില്‍ വീണ് മരിച്ചു....

അഴിമതി വിവാദത്തിൽ വീണ്ടും കുരുങ്ങി കർണാടക മന്ത്രി; ബി. നാഗേന്ദ്രയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു

0
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി...

ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പരാമർശം; വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്ന് പാണക്കാട് ജിഫ്രി മുത്തുക്കോയ...

0
കോഴിക്കോട്: സിപിഐഎം സെമിനാറില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗം ഗൗരവപൂര്‍വം...