കൊന്നവ​ർക്കൊപ്പം കൊല്ലിച്ചവർ കൂടി പ്രതി , ഐ.എസിനേക്കാൾ വലിയ ഭീകരസംഘടനയാണ് സി.പി.എം – കെ.എം. ഷാജി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഐ.എസിനേക്കാൾ വലിയ ഭീകരസംഘടനയാണ് കണ്ണൂരിൽ പി.ജയരാജൻ നേതൃത്വം നൽകിയിരുന്ന സി.പി.എം എന്ന് മുസ്‍ലിം ലീഗ് നേതാവ് കെ.എം ഷാജി. അരിയിൽ ഷുക്കൂർ വധക്കേസ് ആർ.എസ്.എസ് – സി.പി.എം ബാന്ധവത്തിന്റെ തെളിവാണെന്നും കെ.എം. ഷാജി പറഞ്ഞു. കേസ് സി.ബി.ഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രധാനമന്ത്രിയുടെ കീഴിലുള്ള പേഴ്സണൽ മന്ത്രാലയത്തിന് കത്തയച്ചപ്പോൾ അത് തള്ളിക്കളയുകയായിരുന്നു ചെയ്തത്. പിന്നീട് കോടതി ഇടപെടലിലാണ് കേസ് സി.ബി.ഐക്ക് വിട്ടത്.

കേസിൽ എന്തെങ്കിലും നീക്കുപോക്കുണ്ടാകുമോയെന്ന് നോക്കാനാണ് കഴിഞ്ഞ ദിവസം പി. ജയരാജൻ ഐ.എസുമായി ബന്ധപ്പെട്ട പരാമർശം നടത്തിയതെന്നും ഷാജി പറഞ്ഞു. കൊന്നവരെയല്ല, കൊല്ലിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടു വരാനാണ് ഷുക്കൂർ വധക്കേസിന്റെ തുടക്കം മുതൽ മുസ്‍ലിം ലീഗ് ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. ടി.പി. ചന്ദ്രശേഖരൻ വധക്കേസിലും ഇതേ പാറ്റേൺ തന്നെയാണ് മുസ്‍ലിം ലീഗ് പിന്തുടർന്നത്. കൊന്നവ​ർക്കൊപ്പം കൊല്ലിച്ചവർ കൂടി പ്രതിക​ളായതോടെയാണ് കണ്ണൂരിലെ രാഷ്ട്രീയം കുറേക്കൂടി ശാന്തമായതെന്നും കെ.എം. ഷാജി പറഞ്ഞു.

മുസ്‍ലിം ലീഗ് പ്രവർത്തകൻ അരിയിൽ ഷൂക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ സി.പി.എം നേതാക്കൾ വിചാരണ നേരിടണമെന്ന് കോടതി ഉത്തരവ് നൽകിയിരുന്നു. കണ്ണൂർ മുൻ ജില്ല സെക്രട്ടറി പി. ജയരാജന്റെയും മുൻ എം.എൽ.എ ടി.വി. രാജേഷിന്റെയും വിടുതൽ ഹർജി തള്ളിയാണ് സി.ബി.ഐ പ്രത്യേക കോടതിയുടെ ഉത്തരവ് പുറത്ത് വന്നത്. കേസിൽ വിചാരണ കൂടാതെ വിടുതൽ നൽകണമെന്ന് ആവശ്യപ്പെട്ട് 2023 ജനുവരിയിലാണ് പി.ജയരാജനും ടി.വി. രാജേഷും സി.ബി.ഐ സ്പെഷൽ കോടതിയിൽ സംയുക്തമായി വിടുതൽ ഹർജി നൽകിയത്. ഇതാണ് ഇന്ന് സി.ബി.ഐ സ്പെഷൽ കോടതി ജഡ്ജി പി.ശബരിനാഥൻ തള്ളിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...