അടൂര്‍ എംസി റോഡില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റും പിക്കപ്പ് വാനും കൂട്ടിയിടിച്ചു : 11 പേര്‍ക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : എം.സി റോഡില്‍ വടക്കേടത്ത് കാവില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍
ഫാസ്റ്റ് ബസും ഫര്‍ണിച്ചര്‍ ഐറ്റംസ് കയറ്റി വന്ന പിക്കപ്പ് വാനും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. കോട്ടയത്തു നിന്നും തിരുവനന്തപുരത്തേക്ക് പോയ ബസും കൊട്ടാരക്കര ഭാഗത്ത് നിന്ന് വന്ന പിക്കപ്പും ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കൂട്ടിയിടിച്ചത്. ഗുരുതരമായി പരുക്കു പറ്റിയ പിക്കപ്പ് വാന്‍ ഡ്രൈവര്‍ വിജയനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. കൂടെയുണ്ടായരുന്ന പിക്കപ്പ് ജീവനക്കാരന്‍ അജയന്റെ പരിക്കും ഗുരുതരമാണ്. ബസ് യാത്രക്കാരായ തൃശ്ശൂര്‍ സ്വദേശി ഇവഞ്ചിക, കല്ലറ സ്വദേശി പ്രീതി, മകള്‍ ഭദ്ര, കേശവദാസപുരം സ്വദേശി കനി(55), തോമസ് പുതുശ്ശേരി ഭാഗം, ശിവാനി മാവേലിക്കര, ഒറീസ സ്വദേശിനി പൂനം (18) എന്നിവര്‍ക്ക് പരിക്കേറ്റു. മിക്കവര്‍ക്കും മൂക്കിനും കൈകാലുകള്‍ക്കും മുഖത്തിനുമാണ് പരിക്ക്.

ഫയര്‍ ഫോഴ്‌സ് എത്തുന്നതിന് തൊട്ടുമുമ്പ് പിക്കപ്പ് വാനില്‍ ഉണ്ടായിരുന്നവരെ നാട്ടുകാരും പോലീസും ചേര്‍ന്ന് അടൂര്‍ ഗവണ്‍മെന്റ് ഹോസ്പിറ്റലില്‍ എത്തിച്ചിരുന്നു. പരിക്കു പറ്റിയ ഒമ്പതു ബസ് യാത്രക്കാരെ ഫയര്‍ഫോഴ്‌സിന്റെ ആംബുലന്‍സില്‍ അടൂര്‍ ഗവണ്‍മെന്റ് ഹോസ്പിറ്റല്‍ എത്തിച്ചു. അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ എം. വേണുവിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ആന്‍ഡ് ഓഫീസര്‍ ഓഫീസര്‍ ബി. സന്തോഷ് കുമാര്‍,ഗിരീഷ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ കൃഷ്ണകുമാര്‍, വിഎസ് സുജിത്ത്, ഐ.ആര്‍ അനീഷ്. സാനിഷ്, സന്തോഷ് ജോര്‍ജ്, സജാദ്, റെജി, ഹോം ഗാര്‍ഡ് വര്‍ഗീസ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...