തൃക്കാക്കരയില്‍ സിപിഎം നേതാവിന്റെ വീടിന് തീയിട്ടു

For full experience, Download our mobile application:
Get it on Google Play

കാക്കനാട് : അത്താണി കീരേലി മലയില്‍ സിപിഐ എം ബ്രാഞ്ച് അംഗവും ആശാ വര്‍ക്കറുമായ മഞ്ജുവിന്റെ വീട് സാമൂഹ്യ വിരുദ്ധര്‍ തീയിട്ട് നശിപ്പിച്ചു. ഇന്നലെ രാത്രി ഒരു മണിയോടെയാണ് സംഭവം. സംഭവ സമയം മഞ്ജുവും കുടുംബവും വീട്ടിലുണ്ടായിരുന്നില്ല. ഇടപ്പള്ളിയിലെ ബന്ധുവീട്ടിലായിരുന്നു. തീ പടരുന്നത് കണ്ട അയല്‍വാസികള്‍ ആണ് മഞ്ജുവിനെ വിവരം അറിയിക്കുന്നത്. സംഭവ സ്ഥലത്ത് ഉടന്‍ പൊലീസും ഫയര്‍ഫോഴ്സും എത്തി തീയണച്ചു എങ്കിലും വീടിനകത്തെ ഉപകരണങ്ങളും വസ്ത്രങ്ങളും പൂര്‍ണമായും കത്തിനശിച്ചു. വളര്‍ത്തുമൃഗങ്ങളും ചത്തു. നെല്ലികുഴി സ്വദേശി രതീഷ് എന്നയാളെ സംഭവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തു. രതീഷ് നിരന്തരം കൊല്ലുമെന്ന് ഭീഷണി മുഴക്കിയിരുന്നതായി മഞ്ജു പറഞ്ഞു.

ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ഡോ.ജോ ജോസഫും സിപിഐ എം ജില്ലാ സെക്രട്ടറി സി.എന്‍ മോഹനന്‍, സംസ്ഥാന കമ്മിറ്റിയംഗം ഗോപി കോട്ടമുറിക്കല്‍, ജില്ലാ സെക്രട്ടറിയറ്റംഗം സി.ബി ദേവദര്‍ശനന്‍ എന്നിവര്‍ സംഭവ സ്ഥലത്തെത്തി. മഞ്ജുവിന് നേരെ നടന്ന അക്രമത്തില്‍ ശക്തമായ അന്വേഷണം ഉണ്ടാവണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്നും സിപിഐ എം ജില്ലാ സെക്രട്ടറി സി.എന്‍ മോഹനന്‍ ആവശ്യപ്പെട്ടു. മഞ്ജുവിന് സിപിഐ എം വീട് നിര്‍മ്മിച്ച്‌ നല്‍കുമെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...