എ.സമ്പത്തിന് മന്ത്രി കെ.രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയായി നിയമനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : എ.സാമ്പത്തിന് വീണ്ടും പദവി നല്‍കി സിപിഎം. മുതിര്‍ന്ന പാര്‍ട്ടി നേതാവായ അദ്ദേഹത്തെ മന്ത്രി കെ.രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കാന്‍ സി.പി.എം സംസ്ഥാന സമിതി തീരുമാനിച്ചു. ലോകസഭ തെരഞ്ഞെടുപ്പില്‍ തോറ്റശേഷവും പിണറായി സര്‍ക്കാര്‍ ക്യാബിനറ്റ് റാങ്കോടെ ദല്‍ഹി കേരള ഹൗസില്‍ നിയമിച്ച എ.സമ്പത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെയാണ് സ്ഥാനം രാജിവച്ചത്.

ഇദ്ദേഹത്തിന്റെ നിയമനവും പ്രവര്‍ത്തനങ്ങളും ഏറെ വിവാദമായിരുന്നു. ഒടുവില്‍ കേരള സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി ക്യാബിനറ്റ് പദവിയോടെ ഡല്‍ഹി കേരള ഹൗസില്‍ 2019 ഓഗസ്റ്റില്‍ ചുമതലയേറ്റെടുത്ത സമ്പത്ത് ഒന്നര വര്‍ഷം കൊണ്ട് കൈപ്പറ്റിയ ശമ്പളം 20 ലക്ഷത്തിലധികമാണെന്ന് കണക്കുകളും പുറത്തുവന്നു. 2019 ഓഗസ്റ്റ് 13 നായിരുന്നു സമ്പത്ത് ചുമതലയേറ്റത്. കൊവിഡ് വ്യാപന സമയത്ത് ഡല്‍ഹി മലയാളികളെ സഹായിക്കാതെ അദ്ദേഹം കേരളത്തിലേക്ക് മുങ്ങിയിരുന്നു.

ലോക്ക്ഡൗണിന്റെ ഭാഗമായി വിമാന, റെയില്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചതോടെ നാട്ടില്‍ കുടുങ്ങിപ്പോയതാണെന്നായിരുന്നു അന്ന് നല്‍കിയ വിശദീകരണം. എന്നാല്‍ ആഭ്യന്തര വിമാന സര്‍വീസുകളും ട്രെയിന്‍ സര്‍വീസുകളും ഭാഗികമായി പുനഃസ്ഥാപിക്കപ്പെട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും സമ്പത്ത് വീട്ടില്‍ തന്നെയായിരുന്നു. ഈ ലോക്ക് ഡൗണിനിടെ അഞ്ചുമാസം വീട്ടിലിരുന്ന് പ്രത്യേക അലവന്‍സ് സഹിതവും സമ്പത്ത് ശമ്പളം കൈപ്പറ്റിയത്. എന്‍.എസ്.യു നേതാവ് വിനീത് തോമസ് നല്‍കിയ വിവരാവകാശ അപേക്ഷയ്ക്കുളള മറുപടിയിലാണ് കേരള ഹൗസിലെ പബ്ലിക്ക് റിലേഷന്‍ ഓഫീസര്‍ ഇക്കാര്യം വ്യക്തമാക്കുന്നത്.

കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളും ധനസഹായവും വേഗം നേടിയെടുക്കാനും സംസ്ഥാന സര്‍ക്കാരിന്റെ മറ്റ് ആവശ്യങ്ങള്‍ നിറവേറ്റാനുമാണ് അദ്ദേഹം നിയമിക്കപ്പെട്ടതെങ്കിലും ഇക്കാര്യങ്ങളില്‍ എന്ത് ഇടപെടലാണ് സമ്പത്ത് നടത്തിയതെന്ന് കേരള ഹൗസിന് വിവരമില്ല. പതിനാല് ലക്ഷത്തി ഇരുപതിനായിരത്തി തൊളളായിരത്തി തൊണ്ണൂറ്റി നാല് രൂപയാണ് സമ്പത്ത് ശമ്പളവും മറ്റ് അലവന്‍സുകളുമായി കൈപ്പറ്റിയത്. അഞ്ച് ലക്ഷത്തി എണ്‍പത്തി അയ്യായിരത്തി എണ്ണൂറ് രൂപയാണ് സമ്പത്ത് കൈപ്പറ്റിയ യാത്രാബത്ത. ഫോണ്‍ ചാര്‍ജ് ഇനത്തില്‍ ഇരുപത്തി നാലായിരത്തി എഴുനൂറ്റി തൊണ്ണൂറ്റി രണ്ട് രൂപയും സ്റ്റേഷനറി സാധനം വാങ്ങിയ ഇനത്തില്‍ നാലായിരത്തി ഒരുനൂറ്റി അമ്പത് രൂപയും സമ്പത്ത് വാങ്ങിയിട്ടുണ്ട്. ഇതിനുപുറമെ താമസ സൗകര്യത്തിനൊപ്പം സഹായിക്കാനായി ഉദ്യോഗസ്ഥരേയും അദ്ദേഹത്തിന് സര്‍ക്കാര്‍ നല്‍കിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...