പി.ജെ ജോസഫ് വിഭാഗത്തിലെ പ്രതിസന്ധി രൂക്ഷം ; പൊട്ടിത്തെറിച്ച്‌ മോന്‍സ് ജോസഫ്

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ സംഘടനാ പദവികളെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ പൊട്ടിത്തെറിച്ച്‌ മോന്‍സ് ജോസഫ്. മറ്റാര്‍ക്കെങ്കിലും എക്സിക്യൂട്ടീവ് ചെയര്‍മാന്‍ പദവി വേണമെങ്കില്‍ വിട്ടു നല്‍കാന്‍ തയ്യാറാണെന്ന് വൈകാരിക മറുപടി. സംഘടനാ തെരഞ്ഞെടുപ്പ് വേണമെന്ന് ആവര്‍ത്തിച്ച ഫ്രാന്‍സിസ് ജോര്‍ജ്, പുനഃസംഘടന വരെ മോന്‍സ് ജോസഫ് തുടരുന്നതില്‍ എതിര്‍പ്പില്ലെന്നും പ്രതികരിച്ചു.

അക്ഷീണം പ്രയത്നിച്ചതിനാലാണ് ഉത്തരവാദിത്വങ്ങള്‍ പി.ജെ ജോസഫ് തന്നെ ഏല്‍പ്പിച്ചത്. പല ഘട്ടത്തിലും പാര്‍ട്ടിക്കായി ചെയ്ത ത്യാഗങ്ങളും മോന്‍സ് ജോസഫ് ഓര്‍മ്മപ്പെടുത്തി. എന്നാല്‍ സംഘടനാ തെരഞ്ഞെടുപ്പ് വരെ മോന്‍സ് തുടരുന്നതില്‍ എതിര്‍പ്പില്ലെന്ന് ഫ്രാന്‍സിസ് ജോര്‍ജ് പ്രതികരിച്ചു.

അതേസമയം മോന്‍സ് ജോസഫ്, ജോയി എബ്രഹാം തുടങ്ങിയവര്‍ പാര്‍ട്ടിയെ ഹൈജാക്ക് ചെയ്തു എന്നായിരുന്നു ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗത്തിന്റെ  പരാതി. നേതാക്കളുടെ പ്രതിഷേധം പാര്‍ട്ടി പരിപാടികള്‍ ബഹിഷ്കരിക്കുന്നതിലേക്ക് വരെ എത്തിയതോടെയാണ് മോന്‍സ് ജോസഫിന്റെ  മറുപടി. സംഘടനാ തെരഞ്ഞെടുപ്പ് നടത്തി പ്രശ്നം പരിഹരിക്കാനാണ് പി ജെ ജോസഫിന്റെ നീക്കം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....