സി​പി​എം നേ​താ​വും ദേ​വി​കു​ളം മു​ന്‍ എം​എ​ല്‍​എ​യു​മാ​യ എ​സ്. രാ​ജേ​ന്ദ്ര​ൻ ബി​ജെ​പി​യി​ലേ​ക്കെന്ന് സൂചനകൾ

For full experience, Download our mobile application:
Get it on Google Play

ഇ​ടു​ക്കി : സി​പി​എം നേ​താ​വും ദേ​വി​കു​ളം മു​ന്‍ എം​എ​ല്‍​എ​യു​മാ​യ എ​സ്. രാ​ജേ​ന്ദ്ര​ന് ബി​ജെ​പി​യി​ലേ​ക്ക് എന്ന് റിപ്പോർട്ടുകൾ . ബി​ജെ​പി ദേ​ശീ​യ നേ​താ​ക്ക​ള്‍ വീ​ട്ടി​ലെ​ത്തി ച​ര്‍​ച്ച ന​ട​ത്തി​യ​താ​യി അ​ദ്ദേ​ഹം സ​മ്മ​തി​ച്ചു. പി.​കെ. കൃ​ഷ്ണ​ദാ​സ് അ​ട​ക്ക​മു​ള്ള സം​സ്ഥാ​ന നേ​താ​ക്ക​ള്‍ ഫോ​ണി​ല്‍ സം​സാ​രി​ച്ച​താ​യും അ​ദ്ദേ​ഹം വ്യക്തമാക്കി.
ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ല്‍ താ​ന്‍ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യെ എ​കെ​ജി സെന്‍റ​റി​ലെ​ത്തി കണ്ടിരുന്നു .​ പാ​ര്‍​ട്ടി​യി​ല്‍ തു​ട​ര​ണ​മെ​ന്നാ​ണ് സെ​ക്ര​ട്ട​റി ആ​വ​ശ്യ​പ്പെ​ട്ട​ത്. എ​ന്നാ​ല്‍ ത​ന്‍റെ സ​സ്‌​പെ​ന്‍​ഷ​നി​ല്‍ ഇ​തു​വ​രെ തീ​രു​മാ​നം ആ​കാ​ത്ത​തി​ല്‍ അ​തൃ​പ്തി​യു​ണ്ടെ​ന്നും രാ​ജേ​ന്ദ്ര​ന്‍ പറഞ്ഞു.

നേ​ര​ത്തെ, നി​ല​വി​ലെ ദേ​വി​കു​ളം എം​എ​ല്‍​എ എ.​രാ​ജ​യ്‌​ക്കെ​തി​രേ രാ​ജേ​ന്ദ്ര​ന്‍ പ്ര​വ​ര്‍​ത്തി​ച്ചു എ​ന്ന ആരോപ​ണം ഉ​യ​ര്‍​ന്നി​രു​ന്നു. ഇ​തേ തു​ട​ര്‍​ന്നാ​ണ് സി​പി​എം അ​ദ്ദേ​ഹ​ത്തെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്. എ​ന്നാ​ല്‍ തി​രി​ച്ചെ​ടു​ക്കാ​നു​ള്ള ന​ട​പ​ടി ഇ​തു​വ​രെ എ​ടു​ത്തി​ട്ടി​ല്ല. പ്രാ​ദേ​ശി​ക നേ​തൃ​ത്വ​ത്തി​ന്‍റെ എ​തി​ര്‍​പ്പ് മൂ​ല​മാ​ണി​തെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.
1984 മു​ത​ല്‍ കാ​ടും മ​ല​യും ക​ട​ന്ന് പാ​ര്‍​ട്ടി​യ്ക്കാ​യി ആ​ളെ കൂ​ട്ടി​യ ത​ന്നെ “മൈ​ക്കി​ല്‍ കൂ​ടി മാ​ത്രം പ്ര​സം​ഗി​ച്ച് ന​ട​ന്ന ആ​ള്‍’ തോ​ല്‍​പി​ക്കാ​ന്‍ ശ്ര​മി​ക്കു​മ്പോ​ള്‍ വേ​ദ​ന​യു​ണ്ട്. പാ​ര്‍​ട്ടി​ക്ക് മു​മ്പി​ല്‍ ആ​യി​രം​വ​ട്ടം തോ​ല്‍​ക്കാം പ​ക്ഷേ ഒ​രു വ്യ​ക്തി​യു​ടെ മു​മ്പി​ല്‍ തോ​ല്‍​ക്കാ​ന്‍ മ​ന​സു​ണ്ടാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂട്ടിച്ചേർത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലം പരവൂരിൽ മരത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു ; അന്വേഷണം തുടരുന്നു

0
ചാത്തന്നൂർ: കൊല്ലം പരവൂരിൽ കുറ്റിക്കാട്ടിലാണ് അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ...

കുടിവെള്ള വിതരണത്തെച്ചൊല്ലിയുള്ള തർക്കം : പഞ്ചായത്ത് പ്രസിഡന്റിനെ ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ചു കൊന്നു

0
തിരുനെൽവേലി: തമിഴ്‌നാട്ടിലെ തിരുനെൽവേലി ജില്ലയിൽ കുടിവെള്ള വിതരണം തടസ്സപ്പെട്ടതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ പഞ്ചായത്ത്...

ചിറയിൻകീഴ് കൈയാങ്കളി : ആരോപണങ്ങൾക്ക് മറുപടിയുമായി രമ്യാ ഹരിദാസ്

0
തിരുവനന്തപുരം: ചിറയിൻകീഴിലെ കൈയേറ്റത്തിൽ പ്രതികരണവുമായി എംഎൽഎ രമ്യ ഹരിദാസ്. കിഴുവില്ലം ബാങ്ക്...

കുടിവെള്ള സമരത്തിനിടെ കല്ലേറ് ; പരിക്കേറ്റ പഞ്ചായത്ത് പ്രസിഡന്റ് കൊല്ലപ്പെട്ടു

0
തിരുനെൽവേലി : കുടിവെള്ളക്ഷാമത്തിനെതിരെ നാട്ടുകാർ നടത്തിയ പ്രതിഷേധത്തിനിടെ പഞ്ചായത്ത് പ്രസിഡന്റിന് നേരെ...