സിപിഎം നേതാവിന്‍റെ പുസ്തകത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ക്ഷയിച്ചതായി ഉള്ളടക്കം; പ്രകാശന ചടങ്ങില്‍ നിന്ന് മന്ത്രി പിന്മാറി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: കമ്യൂണിസ്റ്റ് പാര്‍ട്ടി നാമാവശേഷമായതായി പ്രതിപാദിക്കുന്നതായി ആരോപിച്ച്‌ മാലൂര്‍ ശ്രീധരന്‍റെ പുസ്തക പ്രകാശനതത്തില്‍ നിന്നും മന്ത്രി ജി. സുധാകരന്‍ പിന്മാറി. നാടക രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ അവാര്‍ഡ് ജേതാവും, ആലപ്പുഴയിലെ മുതിര്‍ന്ന പഞ്ചായത്ത് അംഗവും സിപിഎമ്മിന്‍റെ സജീവ പ്രവര്‍ത്തകന്‍ കൂടിയാണ് മാലൂര്‍ ശ്രീധരന്‍. പുസ്തകത്തിന്‍റെ ഉള്ളടക്കത്തില്‍ വിയോജിപ്പുണ്ടെന്ന് ആരോപിച്ചാണ് മന്ത്രി ആലപ്പുഴ എസ്ഡി കോളേജില്‍വെച്ച്‌ സംഘടിപ്പിച്ച പ്രകാശന കര്‍മ്മത്തില്‍ നിന്നും പിന്മാറിയത്.

ശ്രീധരന്‍ രചിച്ച ‘ഓര്‍മ്മത്തിളക്കത്തില്‍ ശ്രീനിയുടെ നാട്’ എന്ന പുസ്തകത്തില്‍ തൊഴിലാളി വര്‍ഗത്തിന്‍റെ മുഖ്യശത്രുവായ വര്‍ഗീയ- ഫാസിസ്റ്റ് ശക്തികള്‍ സമസ്ത മേഖലയിലും ആധിപത്യം നേടുകയാണ്. 100 വര്‍ഷമായപ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ക്ഷയിച്ചെന്നും നാമാവശേഷമായി തുടങ്ങിയെന്നുമാണ് ഇതില്‍ പ്രതിപാദിച്ചിരുന്നത്. ഈ പരാമര്‍ശങ്ങളില്‍ തനിക്ക് വിയോജിപ്പ് ഉണ്ടെന്നും കഥകളും നോവലുകളും പോലെയല്ല ചരിത്രം. അതെഴുതുമ്പോള്‍ ആഴത്തില്‍ പഠിക്കേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് മന്ത്രി പുസ്തക പ്രകാശനം നിര്‍വഹിക്കാതെ വേദി വിട്ടത് .

എന്നാല്‍ താന്‍ രാജ്യത്തെ മൊത്തത്തിലുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അവസ്ഥയാണ് പുസ്തകത്തില്‍ വിവരിക്കുന്നതെന്നാണ് മാലൂര്‍ ശ്രീധരന്‍ പ്രതികരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണിക്ക് ഉയർന്ന തുക; കേന്ദ്രമന്ത്രിമാരുടെ ബംഗ്ലാവ് നവീകരണ വിവരങ്ങൾ പുറത്ത്

0
ന്യൂഡൽഹി: ഒരുവർഷത്തിനിടെ കേന്ദ്രമന്ത്രിമാരുടെ ഔദ്യോ​ഗിക വസതികളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 92.35 കോടി...

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...