പുതിയ കോവിഡ് വൈറസ് ബ്രിട്ടനിലെത്തിയത് ദക്ഷിണാഫ്രിക്കയില്‍ നിന്ന്‌

For full experience, Download our mobile application:
Get it on Google Play

ല​ണ്ട​ന്‍: ബ്രി​ട്ട​ണി​ല്‍ ക​ണ്ടെ​ത്തി​യ വ്യാ​പ​ന​നി​ര​ക്ക് കൂ​ടി​യ വൈ​റ​സി​ന്‍റെ വ​ക​ഭേ​ദ​ത്തി​നു ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നു ബ്രി​ട്ടീ​ഷ് ആ​രോ​ഗ്യ​സെ​ക്ര​ട്ട​റി മാ​റ്റ് ഹാ​ന്‍​കോ​ക്ക്. ജ​നി​ക​ത​മാ​റ്റം സം​ഭ​വി​ച്ച വൈ​റ​സി​ന്‍റെ വ​ക​ഭേ​ദം ര​ണ്ടു കോ​വി​ഡ് രോ​ഗി​ക​ളി​ല്‍ തി​രി​ച്ച​റി​ഞ്ഞ​താ​യും ഇ​വ​ര്‍​ക്ക് ക​ഴി​ഞ്ഞ​യാ​ഴ്ച​ക​ളി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ല്‍​നി​ന്ന് ബ്രി​ട്ട​നി​ലെ​ത്തി​യ വ്യ​ക്തി​ക​ളു​മാ​യി സമ്പര്‍ക്ക​മു​ണ്ടാ​യിരുന്നതായും മാ​റ്റ് ഹാ​ന്‍​കോ​ക്ക് മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.

ലണ്ടനിലും വടക്കുപടിഞ്ഞാറന്‍ മേഖലയിലുമായി ദക്ഷിണാഫ്രിക്കയില്‍ നിന്ന് എത്തിയ രണ്ടു പേരിലാണ് വൈറസിന്‍റെ പുതിയ വകഭേദം കണ്ടെത്തിയത്. ഇതോടെ ദക്ഷിണാഫ്രിക്കയിലേക്ക് യാത്രാ വിലക്കേര്‍പ്പെടുത്തി. സമീപ ദിവസങ്ങളില്‍ ദക്ഷിണാഫ്രിക്കയില്‍നിന്ന് എത്തിയവരോട് ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശം നല്‍കി.

അതേസമയം ബ്രിട്ടനില്‍ നിന്ന് കഴിഞ്ഞ ദിവസങ്ങളിലായി ഇന്ത്യയിലെത്തിയ 22 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് ആശങ്ക പരത്തുന്നു. ബ്രിട്ടനില്‍ കൊറോണ വൈറസിന്‍റെ പുതിയ വകഭേദം കണ്ടെത്തിയതിനാലാണ് ഇവിടെ നിന്ന് നിന്നെത്തിയവര്‍  ഭീതി ജനിപ്പിക്കുന്നത്. വ​ക​ഭേ​ദം വ​ന്ന വൈ​റ​സി​ന് വ്യാ​പ​ന​ശേ​ഷി കൂ​ടു​ത​ലാ​ണ്. ഇ​പ്പോ​ഴ​ത്തെ കോ​വി​ഡ്19 നെ​ക്കാ​ളം 70 ശ​ത​മാ​ന​ത്തി​ല​ധി​കം വ്യാ​പ​ന ശേ​ഷി​യു​ണ്ടെ​ന്നാ​ണ് പ​ഠ​നം. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ല്‍ കൊ​റോ​ണ വൈ​റ​സി​ന്‍റെ വ​ക​ഭേ​ദം ക​ണ്ടെ​ത്തി​യ​താ​യും രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ പെ​ട്ടെ​ന്നു​ണ്ടാ​യ വ​ര്‍​ധ​ന​വി​ന് പി​ന്നി​ല്‍ പു​തി​യ വൈ​റ​സാ​യി​രി​ക്കു​മെ​ന്നും ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ ആ​രോ​ഗ്യ​വ​കു​പ്പ് ക​ഴി​ഞ്ഞ​യാ​ഴ്ച വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണിക്ക് ഉയർന്ന തുക; കേന്ദ്രമന്ത്രിമാരുടെ ബംഗ്ലാവ് നവീകരണ വിവരങ്ങൾ പുറത്ത്

0
ന്യൂഡൽഹി: ഒരുവർഷത്തിനിടെ കേന്ദ്രമന്ത്രിമാരുടെ ഔദ്യോ​ഗിക വസതികളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 92.35 കോടി...

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...