ചര്‍ച്ചക്കുള്ള കത്തിന് ഇനി മറുപടി നല്‍കില്ല ; കേന്ദ്ര സര്‍ക്കാരിനോട് നിലപാട് കടുപ്പിച്ച് ക​ര്‍​ഷ​ക നേ​താ​ക്ക​ള്‍

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ല്‍​ഹി: ച​ര്‍​ച്ച​ക്ക്​ ത​യ്യാ​റാ​ണെ​ന്ന്​ ക​ള്ളം പ​റ​ഞ്ഞ്​ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഇ​നി​യും ക​ളി​പ്പി​ക്ക​രു​തെ​ന്ന്​ ക​ര്‍​ഷ​ക നേ​താ​ക്ക​ള്‍. അ​ടു​ത്ത ച​ര്‍​ച്ച​ക്കു​ള്ള ക​ത്തി​ന്​ മ​റു​പ​ടി​പോ​ലും ന​ല്‍​കേ​ണ്ടെ​ന്ന്​ നേ​താ​ക്ക​ള്‍ തീ​രു​മാ​നി​ച്ചു. സു​പ്രീം​കോ​ട​തി സോ​ളി​സി​റ്റ​ര്‍ ജ​ന​റ​ലി​നോ​ട്​ പ​റ​ഞ്ഞ​താ​ണ്​​ സ​ര്‍​ക്കാ​റി​നോ​ടും പ​റ​യാ​നു​ള്ള​ത്. വി​വാ​ദ നി​യ​മ​ങ്ങ​ള്‍ നടപ്പാ​ക്കി​ല്ലെന്ന പ്ര​ഖ്യാ​പ​ന​ത്തി​ന്​ ശേ​ഷ​മേ​ ഇ​നി ച​ര്‍​ച്ച​യു​ള്ളൂ​വെ​ന്നും സിം​ഘു അ​തി​ര്‍​ത്തി​യി​ല്‍ വി​ളി​ച്ചു​ചേര്‍ത്ത വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ അവര്‍ വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം ക​ര്‍​ഷ​ക​ര്‍​ക്ക്​ മ​റു​പ​ടി​യാ​യി 25ന്​ ​ഒ​ന്‍പ​ത്​ കോ​ടി ക​ര്‍​ഷ​ക​രോ​ട്​ മോ​ദി സം​സാ​രി​ക്കു​മെ​ന്ന്​ പ്രധാന​മ​ന്ത്രി​യു​ടെ  ഓഫി​സ്​ അ​വ​കാ​ശ​പ്പെ​ട്ടു. അ​ടു​ത്ത ച​ര്‍​ച്ച​ക്ക്​ തീ​യ​തി പ​റ​യാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട്​ കേ​ന്ദ്ര കൃ​ഷി ജോ​യിന്റ് സെ​ക്ര​ട്ട​റി അ​യ​ച്ച ക​ത്തി​ല്‍ മു​ഴു​വ​ന്‍ ക​ര്‍​ഷ​ക സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളും ര​ണ്ട്​ ദി​വ​സം വി​ശ​ദ​മാ​യ ച​ര്‍​ച്ച ന​ട​ത്തി​യാ​ണ്​ മ​റു​പ​ടി അ​യ​ക്കേ​ണ്ടെ​ന്ന്​ തീ​രു​മാ​നി​ച്ച​ത്.

ദി​വ​സ​ങ്ങളാ​യി കേ​ന്ദ്രം ക​ളി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന്​ അ​ഖി​ലേ​ന്ത്യ കി​സാ​ന്‍ സ​ഭാ നേ​താ​വ്​ ഹ​ന്ന​ന്‍ മൊല്ല ചൂ​ണ്ടി​ക്കാ​ട്ടി. ശൈ​ത്യം കൂ​ടു​മ്പോ​ള്‍ ക​ര്‍​ഷ​ക​ര്‍ ഒ​ഴി​ഞ്ഞു​പോ​കു​മെ​ന്ന്​ ക​രു​തി​യാ​ണ്​ ഈ  ​ക​ളി​പ്പി​ക്ക​ല്‍. ആ ​ധാ​ര​ണ സ​ര്‍​ക്കാ​രിന്​ വേ​ണ്ടെ​ന്നും ത​ണു​പ്പ്​ ക​ണ്ട്​ പേ​ടി​ച്ചു പോ​കി​ല്ലെ​ന്നും ഹ​ന്ന​ന്‍ മൊ​ല്ല പ​റ​ഞ്ഞു.

ഒ​രു ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ളു​മാ​യും ബ​ന്ധ​മി​ല്ലാ​ത്ത​വ​രെ ക​ര്‍​ഷ​ക​രെ​ന്ന്​ പ​റ​ഞ്ഞ്​ ച​ര്‍​ച്ച​ക്ക്​ വി​ളി​ക്കു​ന്ന​ത്​ ഈ ​പ്രസ്​​ഥാ​ന​ത്തെ ത​ക​ര്‍​ക്കാ​നാ​ണെ​ന്ന്​ സ്വ​രാ​ജ്​ ഇ​ന്ത്യ നേ​താ​വ്​ യോ​ഗേ​ന്ദ്ര യാ​ദ​വ്​ വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ പറഞ്ഞു. ത​ങ്ങ​ള്‍ ത​ള്ളി​ക്ക​ള​ഞ്ഞ അ​ര്‍​ഥ​ശൂ​ന്യ​മാ​യ ഭേ​ദ​ഗ​തി​ക​ളെ കു​റി​ച്ച്‌​ ഇ​നി​യും സം​സാ​രി​ക്കാ​നി​ല്ല. ഭേ​ദ​ഗ​തി പ​റ്റി​ല്ലെ​ന്ന്​ ക​ര്‍​ഷ​ക​ര്‍ ഏ​ക​ക​ണ്​​ഠ​മാ​യി എ​ടു​ത്ത തീ​രു​മാ​ന​മാ​ണ്. അ​തേ കാ​ര്യം വെ​ച്ച്‌​ വീ​ണ്ടും ക​ത്തെ​ഴു​തി തങ്ങ​ള്‍ ച​ര്‍​ച്ച​ക്ക്​ ത​യാ​റാ​ണെ​ന്ന്​ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്​ ക​ര്‍​ഷ​ക​രെ അ​വ​ഹേളി​ക്കാ​നാ​ണ്. ഏ​റ്റ​വു​മൊ​ടു​വി​ല്‍ സര്‍​ക്കാ​ര്‍ അ​യ​ച്ച ക​ത്തി​ല്‍ താ​ങ്ങു​വി​ല​യു​ടെ കാ​ര്യ​ത്തി​ല്‍ ഒ​രു വ്യ​ക്ത​ത​യു​മി​ല്ലെ​ന്നും യാ​ദ​വ്​ കു​റ്റ​പ്പെ​ടു​ത്തി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബീച്ചിൽ എത്തിയ യുവതികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം ; സ്വകാര്യ റിസോർട്ട് ജീവനക്കാരൻ അറസ്റ്റിൽ

0
തിരുവനന്തപുരം: വർക്കല ബീച്ചിൽ എത്തിയ യുവതികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം നടത്തിയ സ്വകാര്യ...

യുപിയിൽ വീണ്ടും ഒന്നിക്കാൻ കോൺഗ്രസും സമാജ്‍വാദി പാർട്ടിയും ; ബിജെപിയെ താഴെയിറക്കുക ലക്ഷ്യം

0
​ദില്ലി: ഉത്തർ പ്രദേശിൽ അടുത്ത വ‍ർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, സഖ്യ...

“സ്ത്രീകളെ പറ്റിക്കുന്ന വ്യാജ പ്രഖ്യാപനം”; പ്രിയദർശിനി പദ്ധതിക്കെതിരെ തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി ബി.ജെ.പി പ്രതിഷേധം

0
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ കെഎസ്ആർടിസി ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയിൽ വാഗ്ദാനലംഘനം നടത്തിയെന്ന്...

നയതന്ത്ര തട്ടകത്തിൽ ട്രംപിന്റെ അപ്രതീക്ഷിത നീക്കം; ലെബനൻ ആക്രമണത്തിൽ ഇസ്രയേലിനെ തള്ളിപ്പറഞ്ഞ് അമേരിക്കൻ പ്രസിഡന്റ്

0
ന്യൂയോർക്ക്: പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇറാനുമായുള്ള സമാധാന കരാർ അന്തിമഘട്ടത്തിലെത്തി നിൽക്കെ...