ജയിൽ തടവുകാരുടെ വേതനം വർധിപ്പിച്ചതിനെ ന്യായീകരിച്ച് ഇ പി ജയരാജൻ

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: സംസ്ഥാനത്തെ ജയിൽ തടവുകാരുടെ വേതനം വർധിപ്പിച്ചതിനെ ന്യായീകരിച്ച് സിപിഐഎം നേതാവ് ഇ പി ജയരാജൻ. തടവുകാരുടെ വേതനം വർധിപ്പിച്ചതിനെ എന്തിനാണ് എതിർക്കുന്നതെന്നും ജയിലിലുള്ളത് പാവങ്ങളാണെന്നുമായിരുന്നു ഇ പി ജയരാജന്റെ പ്രതികരണം. ജയിലിലെ തടവുകാരുടെ വേതനം വർധിപ്പിച്ചതിനെ എന്തിനാണ് എതിർക്കുന്നത്. അത് പാവങ്ങളല്ലെ. പല സാഹചര്യങ്ങളാൽ കുറ്റവാളികളായിപ്പോയി. ആ കുറ്റവാളികൾ ശിക്ഷിക്കപ്പെട്ട് ജയിലിൽ കിടക്കുകയാണ്. അവർക്ക് വേതനം വർധിപ്പിച്ച് കൊടുത്തതിനെ എന്തിനാണ് എതിർക്കുന്നത്. അതിനെ എതിർക്കുന്നത് തെറ്റായ നിലപാടാണ്’ ഇ പി ജയരാജൻ പറഞ്ഞു.

ജയിലിൽ അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ ഈ കൂലി അവർക്ക് ഉപകാരപ്പെടും. വേതന വർധന കാലോചിതമായ പരിഷ്‌കരണമാണ്. അതിനെ എന്തിനാണ് വിമർശിക്കുന്നത്. എന്തിനാണ് ഈ ദ്രോഹം ചെയ്യുന്നത്. കൊലക്കുറ്റം ചെയ്തവരും ക്രിമിനലുകളുമാകാം, എങ്കിലും ജീവപര്യന്തം അവർ ആ ജയിലിൽ അല്ലെ. പണിയെടുത്ത് കിട്ടുന്ന കൂലി കുറച്ച് സ്വന്തം ആവശ്യത്തിന് ഉപയോഗിച്ച് ബാക്കി വർഷങ്ങൾക്ക് ശേഷം ജയിലിൽ നിന്ന് പുറത്തിറങ്ങുമ്പോൾ ഉപയോഗിക്കും. ഇങ്ങനെയുള്ള ആനുകൂല്യത്തെ എന്തിനാണ് എതിർക്കുന്നത് ഇ പി ജയരാജൻ പറഞ്ഞു. തൊഴിലുറപ്പ് മേഖലയിൽ വേതനം വർധിപ്പിക്കേണ്ടത് കേന്ദ്ര സർക്കാരാണ്. അത് കേന്ദ്രത്തോട് പറയാതെ ഇവിടെ ജയിലിൽ കിടക്കുന്നവർക്ക് ചില്ലറ പൈസ വർധിപ്പിച്ചതിനെ കുറിച്ച് പറയുകയാണ്. തൊഴിലുറപ്പുകാരുടെയും ആശമാരുടെയും വേതനം വർധിപ്പിക്കാനാണ് പറയേണ്ടത്. അത് കൂട്ടാൻ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്നും ഇ പി ജയരാജൻ കൂട്ടിച്ചേർത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതീകരണത്തിൽ ദക്ഷിണ റെയിൽവേക്ക് 100 ശതമാനം നേട്ടം ; മുഴുവൻ പാതകളും വൈദ്യുതീകരിച്ചു

0
ചെന്നൈ : വൈദ്യുതീകരണത്തിൽ ദക്ഷിണ റെയിൽവേക്ക് 100 ശതമാനം നേട്ടം. മുഴുവൻ...

തിരിച്ചടികളിൽ നിന്ന് പാഠമുൾക്കൊള്ളുമോ ; ആദ്യ വിശാല സംസ്ഥാന കമ്മിറ്റിയിൽ കണ്ണുനട്ട് സിപിഎം

0
കോഴിക്കോട്: ചരിത്രത്തിലാദ്യമായി സിപിഎം വിശാല സംസ്ഥാന കമ്മിറ്റി കോഴിക്കോട്ട് ചേരുമ്പോൾ എന്തൊക്കെ...

വനിതാ ഏഷ്യാകപ്പ് ടി20 ; ബംഗ്ലാദേശിനെ തോൽപ്പിച്ച് ഇന്ത്യ ഫൈനലിൽ

0
ദുബായ് : വനിതാ ഏഷ്യാകപ്പ് ട്വന്റി20യിൽ ബംഗ്ലാദേശിനെ തോൽപ്പിച്ച് ഇന്ത്യ ഫൈനലിൽ....

ഹിസ്ബുല്ലയുടെ തന്ത്രപ്രധാന മേഖല ആക്രമിച്ച് ഇസ്രയേൽ ; മിസൈലുകളും റോക്കറ്റുകളും തകർത്തു

0
ബെയ്റൂട്ട് : തെക്കൻ ലബനനിലെ അതീവ തന്ത്രപ്രധാനമായ അലി അൽ-താഹിർ മലനിരകൾക്ക്...