പാലക്കാട് പട്ടാമ്പി കുടലൂരിൽ ആക്രി ഗോഡൗണിൽ വൻ തീപിടുത്തം

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: പാലക്കാട് പട്ടാമ്പി കുടലൂരിൽ ആക്രി ഗോഡൗണിൽ വൻ തീപിടുത്തം. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ഉച്ചയ്ക്ക് തന്നെ ഫയർഫോഴ്സ് എത്തിയെങ്കിലും വലിയ രീതിയിൽ തീയും പുകയും ഉയര്‍ന്നതിലാണ് മുന്നോട്ടുപോകാൻ കഴിയാത്ത അവസ്ഥയായിരുന്നു. ഷൊര്‍ണൂരിൽ നിന്നും പട്ടാമ്പിയിൽ നിന്നും കൂടുതൽ ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ എത്തിയാണ് തീയണക്കാനുള്ള ശ്രമം ആരംഭിച്ചത്.

ടയര്‍ കത്തിയതാണ് തീ പടരാൻ കാരണമെന്നാണ് നിഗമനം. ഉച്ചയ്ക്ക് ജോലിക്കാര്‍ ഭക്ഷണം കഴിക്കാൻ പോയ സമയത്താണ് ഗോഡൗണിൽ നിന്ന് തീ പടര്‍ന്നത്. ജാഫറിന്‍റെ ഉടമസ്ഥതയിലുള്ള ആക്രി സ്ഥാപനമാണ്. 50ലധികം തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്യുന്നത്. തീപിടുത്തത്തിൽ ആളപായമില്ല. സ്ഥലത്ത് ഇപ്പോഴും ഫയര്‍ഫോഴ്സ് തുടരുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരിച്ചടികളിൽ നിന്ന് പാഠമുൾക്കൊള്ളുമോ ; ആദ്യ വിശാല സംസ്ഥാന കമ്മിറ്റിയിൽ കണ്ണുനട്ട് സിപിഎം

0
കോഴിക്കോട്: ചരിത്രത്തിലാദ്യമായി സിപിഎം വിശാല സംസ്ഥാന കമ്മിറ്റി കോഴിക്കോട്ട് ചേരുമ്പോൾ എന്തൊക്കെ...

വനിതാ ഏഷ്യാകപ്പ് ടി20 ; ബംഗ്ലാദേശിനെ തോൽപ്പിച്ച് ഇന്ത്യ ഫൈനലിൽ

0
ദുബായ് : വനിതാ ഏഷ്യാകപ്പ് ട്വന്റി20യിൽ ബംഗ്ലാദേശിനെ തോൽപ്പിച്ച് ഇന്ത്യ ഫൈനലിൽ....

ഹിസ്ബുല്ലയുടെ തന്ത്രപ്രധാന മേഖല ആക്രമിച്ച് ഇസ്രയേൽ ; മിസൈലുകളും റോക്കറ്റുകളും തകർത്തു

0
ബെയ്റൂട്ട് : തെക്കൻ ലബനനിലെ അതീവ തന്ത്രപ്രധാനമായ അലി അൽ-താഹിർ മലനിരകൾക്ക്...

മെസ്സിയുടെ പേരിലെ തട്ടിപ്പ് : വായ്പയ്ക്കായി ഈട് നൽകിയ ഭൂമിയുടെ മൂല്യം ഒരുവർഷത്തിനിടെ കൂടിയത്...

0
കാഞ്ഞങ്ങാട് : അർജന്റീന ഫുടബോൾതാരം ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് പറഞ്ഞ് 126...