സി.പി.എം നേതാക്കള്‍ ക്ഷേമപെന്‍ഷന്‍ ഗുണഭോക്താക്കളുടെ യോഗം വിളിച്ചു ചേര്‍ക്കുന്നത് നിയമവിരുദ്ധം : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുവാന്‍ പോകുന്ന തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ക്ഷേമപെന്‍ഷന്‍ ഗുണഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് സി.പി.എം നേതൃത്വത്തില്‍ യോഗം വിളിച്ചു ചേര്‍ക്കുന്നത് നിയമവിരുദ്ധമാണെന്നും ഇത് തടയുവാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ തദ്ദേശസ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് കമ്മീഷനോടും ജില്ലാ ഭരണകൂടത്തോടും ആവശ്യപ്പെട്ടു.

ഇപ്പോള്‍ നല്‍കിക്കൊണ്ടിരിക്കുന്ന ക്ഷേമ പെന്‍ഷനുകള്‍ വര്‍ദ്ധിപ്പിച്ച് നല്‍കുന്നതിനുവേണ്ടിയാണ് ഗുണഭോക്താക്കളുടെ യോഗം വിളിച്ചുചേര്‍ക്കുന്നതെന്ന് പെന്‍ഷന്‍ ഗുണഭോക്താക്കളോട് കളവു പറഞ്ഞ് അവരില്‍ സി.പി.എം സ്വാധീനം ഉണ്ടാക്കുവാനുള്ള ശ്രമത്തിനു മുന്‍പായി കുടശ്ശിക തീര്‍ത്ത് ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യുവാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുവാന്‍ പോലും കഴിയാത്ത പാര്‍ട്ടി നേതാക്കള്‍ ഭരിക്കുന്ന പഞ്ചായത്തുകളില്‍ അധികാര ദുര്‍വിനിയോഗമാണ് യോഗം വിളിക്കുന്നതിലൂടെ ചെയ്യുന്നതെന്നും ക്ഷേമപെന്‍ഷന്‍ ഗുണഭോക്താക്കള്‍ ഈ കാപട്യം തിരിച്ചറിയണമെന്നും ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു. പല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഔദ്യോഗിക യോഗം എന്ന നിലയില്‍ കത്തുകള്‍ അയച്ച് യോഗം വിളിക്കുന്നത് ചട്ടവിരുദ്ധമാണെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹി കെട്ടിടം അപകടം : മരണസംഖ്യ അഞ്ചായി

0
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ സത്യ നികേതനില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ...

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....