വ്യാജ മദ്യം പിടികൂടാൻ എത്തിയ എക്‌സൈസുകാരെ തടഞ്ഞ് സിപിഎം പ്രാദേശിക നേതാക്കൾ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വ്യാജ മദ്യം പിടികൂടാൻ എത്തിയ എക്‌സൈസുകാരെ തടഞ്ഞ് സിപിഎം പ്രാദേശിക നേതാക്കൾ. പത്തനംതിട്ട ചിറ്റാറിലെ സീതത്തോട് ഗുരുനാഥൻ മണ്ണിലാണ് സംഭവം. പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയ  മദ്യവുമായി മടങ്ങാൻ തുടങ്ങിയ ഉദ്യോഗസ്ഥരെ തടയുകയായിരുന്നു. വ്യാജ മദ്യം പിടികൂടിയ കേസിൽ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു.

ഇന്ന് രാവിലെ ലഭിച്ച വിവരത്തിന്‍റെ  അടിസ്ഥാനത്തിൽ എക്‌സൈസ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി. ഇവിടെ നിന്നും ആയിരം ലിറ്റർ കോട ഉദ്യോഗസ്ഥർ പിടിച്ചെടുക്കുകയായിരുന്നു. ഇതിന് പുറമേ ഗുരുനാഥൻ മണ്ണ് സ്വദേശി ഗോപിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാൽ ഇതുമായി വാഹനത്തിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ സിപിഎം നേതാക്കൾ തടയുകയായിരുന്നു. മുമ്പും ഈ മേഖലയിൽ നിന്ന് വ്യാജ ചാരായം പിടിച്ചെടുത്തിരുന്നു. അന്ന് സിപിഎം നേതാക്കളെ ആക്രമിച്ചിരുന്നു.

വ്യാജവാറ്റ് സജീവമായ സ്ഥലമാണ് സീതത്തോട് ഗുരുനാഥൻമണ്ണും. വനപ്രദേശമായതും മലയോര മേഖലയായതുമാണ് വാറ്റുകാരെ തുണയ്ക്കുന്നത്. പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ പിന്തുണയും ഗുണ്ടകളുടെ ആക്രമണവും ഉള്ളതിനാല്‍ പോലീസ് കാര്യമായ നടപടികൾ എടുക്കുന്നില്ലന്ന് ആരോപണങ്ങള്‍ ഉയരുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രത്തൻ ടാറ്റ ട്രസ്റ്റ് പുതിയ ചെയർമാനെ കണ്ടെത്തുന്നത് വൈകിയേക്കും ; നിർണായക യോഗം ചൊവ്വാഴ്ച

0
മുംബൈ : ടാറ്റ സൺസ് ചെയർമാൻ പദവിയിൽ നിന്നു രാജി പ്രഖ്യാപിച്ച...

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും ഉള്ളിൽനിന്ന് തകർക്കണം ; രഹസ്യ പദ്ധതിയുമായി പുടിൻ

0
മോസ്‌കോ : നാറ്റോയെയും യൂറോപ്യൻ യൂണിയനെയും 'ഉള്ളിൽ നിന്ന് തകർക്കുക' എന്ന...

എഴുകുംവയൽ ഇരട്ടക്കൊലപാതകം ; പ്രതി അജീഷിനെ കസ്റ്റഡിയിൽ വാങ്ങും

0
ഇടുക്കി: ഇടുക്കി എഴുകുംവയലിൽ അച്ഛനെയും അമ്മയേയും കൊലപ്പെടുത്തിയ കേസിലെ പ്രതി അജീഷിനെ...

തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ; മുഖ്യമന്ത്രി തിരിതെളിച്ചു ; ജഗദീഷ് ഫ്ലാഗ് ഓഫ് ചെയ്തു

0
കൊച്ചി: വീണ്ടുമൊരു ഓണക്കാലത്തിന്‍റെ വിളംബരമായി തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയുടെ ആവേശത്തിൽ കേരളം....