കൊച്ചി : വി സി. മാര്‍ക്ക് തല്‍ക്കാലം തുടരാമെന്ന് ഹൈക്കോടതി പറഞ്ഞെങ്കിലും വിധി എതിരാണെന്ന തിരിച്ചറിവില്‍ സര്‍ക്കാര്‍. വിസിമാര്‍ പത്തുദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണം. വി സി.മാരുടെ വാദങ്ങള്‍ ചാന്‍സലര്‍ പരിഗണിക്കണമെന്നും കോടതി പറഞ്ഞു. ചാന്‍സലര്‍ വിസിമാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്. അതിനുള്ള വിശദീകരണം പരിശോധിച്ചശേഷം ചാന്‍സലര്‍ നിയമപ്രകാരം തീരുമാനം എടുക്കണം. ഇതുവരെ വി സി.മാര്‍ക്ക് തുടരാമെന്നാണ് ഹൈക്കോടതി ഉത്തരവ്.
ഹൈക്കോടതിയില്‍ സര്‍ക്കാര്‍ തങ്ങളെ പറ്റിച്ചുവെന്ന വികാരം വൈസ് ചാന്‍സലര്‍മാര്‍ക്കുണ്ട്. ഗവര്‍ണറുടെ നിര്‍ദ്ദേശം മാനിച്ച് രാജിവെയ്ക്കാത്തവര്‍ ഇനി പുറത്താക്കപ്പെടുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിയെന്നതാണ് വസ്തുത. ഗവര്‍ണര്‍ പുറത്താക്കുമെന്നും ഉറപ്പാണ്. പുറത്താക്കിയാല്‍ വിസിമാര്‍ വീണ്ടും കോടതിയില്‍ പോയാലും സര്‍ക്കാര്‍ നിലപാട് നിര്‍ണ്ണായകമാണ്. സുപ്രീംകോടതി വിധിയോട് സര്‍ക്കാര്‍ അവിടേയും മൗനം പുലര്‍ത്തിയാല്‍ തിരിച്ചടിയുറപ്പാകും.
കൈയിലെ കാശ് പോകുന്നത് മാത്രമാകും മിച്ചം. രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് വൈസ് ചാന്‍സലര്‍മാര്‍ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നല്‍കിയ നോട്ടിസിനെതിരെ സര്‍വകലാശാല വിസിമാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധിയുണ്ടായത്. ഹൈക്കോടതിയില്‍ പ്രത്യേക സിറ്റിങ് ചേര്‍ന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് ഹര്‍ജി പരിഗണിച്ചത്. ഈ വാദത്തിനിടെ സര്‍ക്കാര്‍ അഭിഭാഷകന്‍ ഒരിക്കലും വിസിമാരെ പൂര്‍ണ്ണമായും പിന്തുണച്ചില്ല. ഗവര്‍ണറെ നടപടിക്രമങ്ങളുടെ പേരില്‍ കുറ്റപ്പെടുത്തുക മാത്രമാണ് ചെയ്തത്.
രാജി അഭ്യര്‍ത്ഥയാണ് നടത്തിയതെന്നും രാജി ആവശ്യപ്പെട്ടില്ലെന്നും ചാന്‍സലറുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. സര്‍ക്കാര്‍ പക്ഷം പിടിക്കുന്നുവോ എന്ന കോടതിയുടെ ചോദ്യത്തിന് ആരുടേയും പക്ഷം പിടിക്കില്ലെന്ന് അഡ്വക്കേറ്റ് ജനറല്‍ കോടതി പറഞ്ഞു. ഗവര്‍ണറുടെ തിടുക്കം കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടു. രാജി ആവശ്യപ്പെട്ട് കത്തയച്ചത് ശരിയായില്ലെന്നും രാജി ആവശ്യപ്പെടാന്‍ ആര്‍ക്കും അവകാശമില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഇതൊന്നും ശരിയല്ലെന്ന വാദം സര്‍ക്കാര്‍ കോടതിയില്‍ ഉയര്‍ത്തിയില്ല. ഇതാണ് വിസിമാരുടെ കേസിനെ ശ്രദ്ധേയമാക്കുന്നതും.
ഇതില്‍ അഡ്വക്കേറ്റ് ജനറലിന്‍റെ നിലപാട് വിസിമാര്‍ പ്രതീക്ഷിച്ചതായിരുന്നില്ല. സുപ്രീംകോടതി വിധിയെ തള്ളി പറയാനോ അതിനെ ചോദ്യം ചെയ്യാനോ അത് വിസിമാര്‍ക്ക് എതിരല്ലെന്നോ സര്‍ക്കാര്‍ പറഞ്ഞില്ല. സുപ്രീംകോടതി വിധി ഹൈക്കോടതിക്ക് വരെ ബാധകമാണെന്ന ജസ്റ്റീസിന്‍റെ അഭിപ്രായ പ്രകടനത്തേയും കോടതിയില്‍ സര്‍ക്കാര്‍ എതിര്‍ത്തില്ല. ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചിലതെല്ലാം പറഞ്ഞിരുന്നു. സാങ്കേതിക സര്‍വ്വകലാശാലയിലെ വിധി മറ്റ് വിസിമാര്‍ക്ക് ബാധകമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്തുകൊണ്ട് ഈ നിലപാട് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചില്ലെന്ന ചോദ്യമാണ് വിസിമാരെ കുഴയ്ക്കുന്നത്.
വി സി. നിയമനങ്ങള്‍ പ്രഥമദൃഷ്ട്യാ നിയമവിരുദ്ധമല്ലേയെന്ന് ഹൈക്കോടതി ചോദിച്ചു. വൈസ് ചാന്‍സലര്‍ നിയമനത്തില്‍ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ ചോദ്യം. ചാന്‍സലറാണ് നിയമനാധികാരി. എന്തുകൊണ്ട് ചാന്‍സലര്‍ക്ക് നടപടിയെടുത്തുകൂടാ. ആരെങ്കിലും ചോദ്യം ചെയ്യുംവരെ സ്ഥാനത്ത് തുടരാം എന്ന് എങ്ങനെ വാദിക്കാനാകും എന്ന് കോടതി ചോദിച്ചു. ചാന്‍സലറുടെ നോട്ടിസ് നിയമപരമല്ലെന്നും ഗവര്‍ണര്‍ക്ക് അതിനുള്ള അധികാരമില്ലെന്നും വൈസ് ചാന്‍സലര്‍മാര്‍ വാദിച്ചു. എന്നാല്‍ ഈ വാദമൊന്നും സര്‍ക്കാര്‍ മുമ്പോട്ട് വെച്ചില്ല. ഗവര്‍ണറുടെ തിടുക്കം മാത്രമായി സര്‍ക്കാരിന്‍റെ വിഷയം. അതായത് നടപടിക്രമങ്ങള്‍ പാലിച്ച് വിസിമാരെ പുറത്താക്കാമായിരുന്നുവെന്നാണ് സര്‍ക്കാര്‍ പരോക്ഷമായി പറഞ്ഞു വെച്ചത്.
അങ്ങനെ കോടതിയിലെ സര്‍ക്കാര്‍ നിലപാടുകളെല്ലാം മുഖ്യമന്ത്രിയുടെ വാക്കുകള്‍ക്ക് വിരുദ്ധമായി. ഗവര്‍ണറുടേത് അസ്വഭാവിക നടപടിയാണ്. ഇത് സര്‍വകലാശാലകളുടെ സ്വയംഭരണാധികാരത്തിലുള്ള കടന്നു കയറ്റമാണ്. ഇല്ലാത്ത അധികാരമാണ് ഗവര്‍ണര്‍ ഉപയോഗിക്കുന്നത്. വിസിമാരുടെ വാക്കുകള്‍ കേള്‍ക്കാതെയാണ് നടപിയടുത്തത്. രാഷ്ട്രീയ ലക്ഷ്യം മാത്രമാണ് ഗവര്‍ണര്‍ക്ക് ഉള്ളത്. നശീകരണ ബുദ്ധിയോടെയുള്ള യുദ്ധം. ചില കാര്യങ്ങള്‍ നടത്താന്‍ ഗവര്‍ണര്‍ അത്യുല്‍സാഹം കാണിക്കുന്നു. സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാനുള്ളതല്ല ഗവര്‍ണര്‍ പദവി. അമിതാധികാരം പ്രയോഗിക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ല. സര്‍വകലാശാലകള്‍ക്ക് നേരെ നശീകരണ ബുദ്ധിയോടെയുള്ള യുദ്ധമാണ് നടക്കുന്നതെന്ന് പോലും പിണറായി പറഞ്ഞിരുന്നു.
നിയമസഭ പാസാക്കിയ ബില്ലുകളും ഓര്‍ഡിനന്‍സുകളും ഒപ്പിടാതെ ഗവര്‍ണര്‍ മനഃപൂര്‍വം വൈകിക്കുന്നു. ഇത് നിയമസഭയോടുള്ള അവഹേളനമാണ്. ബില്ലുകള്‍ ചോദ്യംചെയ്യാനുള്ള അധികാരം കോടതികള്‍ക്ക് മാത്രമാണ്. ഗവര്‍ണര്‍ക്ക് സ്വന്തം നിലയില്‍ മന്ത്രിമാരെ പുറത്താക്കാനോ പുതിയ ആളെ നിയമിക്കുന്നതിനോ കഴിയില്ല. ഇക്കാര്യത്തില്‍ മുഖ്യന്ത്രിയാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു.
MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട് സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.
































