യുഡിഎഫ് ഓഫീസിലെ പെന്‍ഷന്‍ വിതരണത്തില്‍ സര്‍ക്കാര്‍ നിയമ നടപടി സ്വീകരിക്കണമെന്ന് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ്

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: യുഡിഎഫ് ഓഫീസിലെ പെന്‍ഷന്‍ വിതരണത്തില്‍ സര്‍ക്കാര്‍ നിയമ നടപടി സ്വീകരിക്കണമെന്ന് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ്. ഗുണഭോക്താക്കളുടെ ആത്മാഭിമാനത്തെ ചോദ്യംചെയ്യുംവിധം അവരെ പാര്‍ടി ഓഫീസില്‍ വിളിച്ചുവരുത്തി വരിനിര്‍ത്തി പെന്‍ഷന്‍ വിതരണം ചെയ്തത് അംഗീകരിക്കാനാവില്ലെന്നാണ് സിപിഐഎമ്മിന്റെ നിലപാട്. പെരുന്നാള്‍ കാലത്തുപോലും സമയബന്ധിതമായി പെന്‍ഷന്‍ വിതരണം ചെയ്യാന്‍ സര്‍ക്കാരിനായിട്ടില്ലെന്ന് ജില്ലാ സെക്രട്ടറിയേറ്റ് വിമര്‍ശിച്ചു. അതിന് പുറമെയാണ് പാര്‍ടി ഓഫീസില്‍ പെന്‍ഷന്‍ വിതരണം ചെയ്ത് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നത്. യുഡിഎഫിന്റെ ജനാധിപത്യവിരുദ്ധ പ്രവണതകളെയാണ് ഇത് വ്യക്തമാക്കുന്നത്. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തുന്ന പെന്‍ഷന്‍ വിതരണത്തെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

മുസ്ലിം ലീഗ് നിയന്ത്രണത്തിലുള്ള പുല്‍പ്പറ്റ സഹകരണ ബാങ്ക് അധികൃതരാണ് പുല്‍പ്പറ്റ കാരപറമ്പിലെ യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലേക്ക് ഗുണഭോക്താക്കളെ വിളിച്ചുവരുത്തി ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്തത്. പുല്‍പ്പറ്റ പഞ്ചായത്ത് പ്രസിഡന്റിന്റെ സാന്നിധ്യത്തില്‍ ബാങ്ക് ജീവനക്കാരന്‍ സി അക്ബര്‍, യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ വാഹിദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു വിതരണം. ക്ഷേമ പെന്‍ഷന്‍ രാഷ്ട്രീയ വിഷയമല്ലെന്നും എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കൃത്യമായും മാനദണ്ഡങ്ങള്‍ പാലിച്ചുമാണ് പെന്‍ഷന്‍ വിതരണം ചെയ്തതെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു. ഒരു രാഷ്ട്രീയ ഇടപെടലും ഉണ്ടായിട്ടില്ല. പെന്‍ഷന്‍ ഒൗദാര്യമല്ല, അവകാശമാണെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും പ്രസ്താവനയില്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...