അപകടം പതിയിരിക്കുന്ന ചിറ്റാര്‍ ഫാക്ടറിപ്പടി ചപ്പാത്ത് പാലം : കൈവരി ഇല്ലാതായിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു – കോന്നി എം.എല്‍.എ യുടെ വാഗ്ദാനം ജലരേഖയായി

For full experience, Download our mobile application:
Get it on Google Play

ചിറ്റാര്‍ : ചിറ്റാര്‍ ഫാക്ടറിപ്പടി ചപ്പാത്ത് പാലത്തിന് കൈവരിയില്ലാത്തത് അപകടഭീഷണിയാകുന്നു. സ്കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ സഞ്ചരിക്കുന്ന പാലത്തിന്റെ പകുതി ഭാഗത്ത് മാത്രമാണ് കൈവരിയുള്ളത്‌. ഇതിനാല്‍ തന്നെ ഭീതിയോടെയാണ് ആളുകള്‍ ഈ വഴി സഞ്ചരിക്കുന്നത്. മുന്‍പ് ഒന്നില്‍ കൂടുതല്‍ തവണ കൈവരി നിര്‍മ്മിച്ചു എങ്കിലും ചെറിയ പാലത്തിനടിയിലെ വലിയ തോട്ടില്‍ കൂടി ശക്തിയായി വെള്ളം ഒഴുകി വന്നപ്പോള്‍ കൈവരി തകര്‍ന്നുപോവുകയാണ് ചെയ്തത്. ചെറിയ പാലം പൊളിച്ച് കളഞ്ഞ് പുതിയത് നിര്‍മ്മിക്കാന്‍ അധികൃതര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

നാല്പത് വര്‍ഷം മുന്‍പ് ഈ തോട്ടില്‍ ഒരു ജീപ്പ് ഒഴുക്കില്‍പെട്ട് ഒരു കുട്ടി മരണപ്പെടുകയും ചെയ്തിരുന്നു. വര്‍ഷങ്ങളായി നാട്ടുകാര്‍ ഈ വിഷയം മാറി മാറിവന്ന ജനപ്രതിനിധികളോട് ഉന്നയിച്ചിട്ടും യാതൊരു നടപടിയുമില്ല. ഉയരം കൂടിയ പുതിയ പാലം നിര്‍മ്മിക്കുമെന്ന് കോന്നി എം.എല്‍.എ  ഉറപ്പ് നല്‍കിയിട്ടും അതൊക്കെ ജലരേഖയായി മാറി. പാലത്തിന് ബാലക്ഷയവുമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ഫാക്ടറിപടിയില്‍ പുതിയ പാലം നിര്‍മ്മിക്കണമെന്ന ജനങ്ങളുടെ ആവശ്യം ഇനിയെങ്കിലും നടപ്പാകണമെന്നാണ് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...