മാസങ്ങളായി വിഴിഞ്ഞത്ത് കസ്റ്റഡിയിലായിരുന്ന വിദേശ കപ്പൽ എം.ടി സോളിസ് തീരം വിട്ടു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കന്യാകുമാരിക്കടുത്ത് മത്സ്യബന്ധന ബോട്ടുമായി കൂട്ടിയിടിച്ച് അപകടമുണ്ടാക്കിയതിനെ തുടർന്ന് മാസങ്ങളായി വിഴിഞ്ഞത്ത് കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന വിദേശ കപ്പൽ എം.ടി സോളിസ് ഒടുവിൽ യാത്ര തിരിച്ചു. വിവിധ നിയമ നടപടികൾക്കും ചർച്ചകൾക്കും ശേഷമാണ് കപ്പലിന് യാത്രാനുമതി ലഭിച്ചത്. ഇന്നലെ രാത്രി 7.30ഓടെ കൊളംബോയിലേക്കാണ് കപ്പൽ പുറപ്പെട്ടത്. അപകടവുമായി ബന്ധപ്പെട്ട അന്വേഷണങ്ങളും കപ്പലുടമകളുമായുള്ള ചർച്ചകളും പൂർത്തിയായതിനെ തുടർന്നാണ് കൊച്ചി മെർക്കന്റൈൽ മറൈൻ വകുപ്പ് യാത്രാനുമതി നൽകിയത്. യാത്രയ്ക്ക് മുന്നോടിയായി ആവശ്യമായ ഭക്ഷ്യവസ്തുക്കളും മറ്റ് സാധനങ്ങളും കപ്പലിൽ ശേഖരിച്ചിരുന്നു.

ക്യാപ്റ്റൻ ലെ വാൻ ട്യുവാന്റെ നേതൃത്വത്തിൽ വിയറ്റ്നാം സ്വദേശികളായ 20 ക്രൂ അംഗങ്ങളാണ് കപ്പലിലുള്ളത്. മാർച്ച് 7ന് കന്യാകുമാരിക്കടുത്തുള്ള കടലിലാണ് അപകടം നടന്നത്. കൊല്ലം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ‘സെന്റ് ജോസഫ്’ എന്ന മത്സ്യബന്ധന ബോട്ടിൽ എം.ടി സോളിസ് ഇടിക്കുകയായിരുന്നു.അപകടത്തെ തുടർന്ന് ബോട്ട് മുങ്ങുകയും ബോട്ടിലുണ്ടായിരുന്ന 11 പേരിൽ കൊൽക്കത്ത സ്വദേശികളായ ലഖാൻ ദാസ് (45), മകൻ ബാദൽ (23) എന്നിവർ കടലിൽ കാണാതാകുകയും ചെയ്തു. തമിഴ്നാട്, കൊൽക്കത്ത സ്വദേശികളായ ഒമ്പത് പേർക്ക് പരിക്കേറ്റെങ്കിലും രക്ഷപെടുകയായിരുന്നു.

അപകടത്തിന് പിന്നാലെ കോസ്റ്റ് ഗാർഡ് പുറംകടലിൽ വെച്ച് കപ്പൽ തടഞ്ഞുനിർത്തി. തുടർന്ന് ഡി.ജി. ഷിപ്പിങ്ങിന്റെ നിർദേശപ്രകാരം കപ്പൽ കസ്റ്റഡിയിലെടുത്ത് വിഴിഞ്ഞം പുറംകടലിലേക്ക് എത്തിച്ചു. പിന്നീട് കൊച്ചിയിൽ നിന്നെത്തിയ ചീഫ് സർവേയറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം കപ്പലിൽ പ്രാഥമിക പരിശോധനയും സർവേയും നടത്തി. കൊച്ചി മെർക്കന്റൈൽ മറൈൻ വകുപ്പിന്റെ ഉത്തരവിനെ തുടർന്ന് മാസങ്ങളായി വിഴിഞ്ഞത്ത് നങ്കൂരമിട്ടിരുന്ന കപ്പൽ ഒടുവിൽ തുറമുഖം വിടാൻ അനുമതി ലഭിച്ചതോടെയാണ് യാത്ര തിരിച്ചത്. കപ്പൽ വിഴിഞ്ഞത്ത് തങ്ങിയിരുന്ന കാലയളവിൽ വാടക ഇനത്തിൽ മാത്രം ഏകദേശം 30 ലക്ഷം രൂപയുടെ വരുമാനം ലഭിച്ചതായി കേരള മാരിടൈം ബോർഡ് അറിയിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...