കാട്ടാനയുടെ സാന്നിധ്യം മനസിലാക്കാന്‍ ആവോലിക്കുഴിയില്‍ ഡ്രോണ്‍ നിരീക്ഷണം നടത്തി വനം വകുപ്പ്

For full experience, Download our mobile application:
Get it on Google Play

കോന്നി : കാട്ടാനയുടെ സാന്നിധ്യം മനസിലാക്കാന്‍ ആവോലിക്കുഴിയില്‍ ഡ്രോണ്‍ നിരീക്ഷണം നടത്തി വനം വകുപ്പ്. ഞള്ളൂര്‍ ഉത്തര കുമരംപേരൂര്‍ ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലാണ് ഡ്രോണ്‍ നിരീക്ഷണം നടത്തിയത്. ആവോലിക്കുഴി കാക്കര വന മേഖലയില്‍ വനപാലകര്‍ സംഘങ്ങളായി തിരിഞ്ഞ് നിരീക്ഷണം നടത്തിയെങ്കിലും കാട്ടാനകളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ആവോലിക്കുഴിയില്‍ ജനവാസ മേഖലയില്‍ കാട്ടാന സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ ഷോക്കേറ്റ് ചരിഞ്ഞത്. ഇതിന് ശേഷം വനപാലകര്‍ പ്രദേശത്ത് രാത്രികാല പരിശോധനകള്‍ ശക്തമാക്കിയിരുന്നു.

കഴിഞ്ഞ ദിവസം രാത്രികാല പരിശോധനകള്‍ക്ക് എത്തിയ വനപാലകരെ നാട്ടുകാര്‍ തടയുകയും കാട്ടാന ശല്യത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്ന് കോന്നി ഡി.എഫ്.ഓ ആയുഷ് കുമാര്‍ കോറി ഫോണിലൂടെ ഇവരെ ബന്ധപ്പെടുകയും നടപടി വേഗത്തിലാക്കാം എന്ന് ഉറപ്പ് നല്‍കുകയും ചെയ്തതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്. വരും ദിവസങ്ങളിലും പ്രദേശത്ത് തിരച്ചില്‍ ശക്തമാക്കുമെന്നും വനപാലകര്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...