പരാതിയും ആരോപണങ്ങളുമായി പത്തനംതിട്ട ഏരിയ സമ്മേളനം ; വീണാജോര്‍ജിനെ തോല്‍പ്പിക്കാന്‍ ശ്രമിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വീണാജോര്‍ജിനെ തോല്‍പ്പിക്കാന്‍ ഒരു കൂട്ടര്‍ ശ്രമിച്ചു – മന്ത്രിയുടെ പരിപാടികള്‍ അറിയിക്കുന്നില്ല ആരോപണ പ്രത്യാരോപണങ്ങളുമായി പത്തനംതിട്ട ഏരിയ സമ്മേളനം. നിയമസഭ തെരഞ്ഞെടുപ്പില്‍ ആറന്‍മുളയില്‍ ആരോഗ്യമന്ത്രി വീണാജോര്‍ജിനെ തോല്‍പ്പിക്കാന്‍ ഒരു കൂട്ടര്‍ ശ്രമിച്ചു, സിപിഎം പത്തനംതിട്ട ഏരിയാ കമ്മിറ്റിയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട്.

വീണാ ജോര്‍ജ് ജയിക്കരുതെന്ന് ആഗ്രഹിച്ചവര്‍ പാര്‍ട്ടിയിലുണ്ടെന്നും ഏരിയ സെക്രട്ടറി സമ്മേളനത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. പരിപാടികള്‍ അറിയാറില്ലെന്നും ഫോണില്‍ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നും നഗരപരിധിയില്‍ നിന്നുള്ള പ്രതിനിധികള്‍ പരാതി ഉന്നയിച്ചു. സത്യപ്രതിജ്ഞ മുതല്‍ മന്ത്രിയുടെ പ്രവര്‍ത്തന ശൈലിവരെ വിമര്‍ശന വിധേയമായി. ബിജെപിയില്‍ നിന്ന് വന്ന് സിപിഎമ്മില്‍ ആളാകാന്‍ നോക്കുന്നുവെന്ന ആക്ഷേപം ഏരിയാ കമ്മറ്റി അംഗം എ.ജി ഉണ്ണികൃഷ്ണന് എതിരേയും ഉയര്‍ന്നു. ബ്രാഞ്ച് – ലോക്കല്‍ സമ്മേളനങ്ങളില്‍ നിര്‍ത്തിയിടത്തുനിന്നാണ് മന്ത്രി വീണയ്ക്ക് എതിരായ വിമര്‍ശനം ഏരിയാ സമ്മേളനത്തില്‍ തുടങ്ങിയത്. ഇലന്തൂരിലാണ് സമ്മേളനം നടക്കുന്നത്. പത്തനംതിട്ട നഗരസഭയില്‍ നിന്നുള്ള പ്രതിനിധികളാണ് വീണയ്ക്ക് എതിരേ കടുത്ത ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചത്.

നഗരസഭയിലെ ഒരു കൗണ്‍സിലര്‍ ആണ് വീണ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യാനിടയായ സാഹചര്യം വിശദീകരിക്കണമെന്ന ആവശ്യം ഉന്നയിച്ചത്. ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ വീണാ ജോര്‍ജിന് മാത്രമായി ഇളവ് അനുവദിച്ച സാഹചര്യം എന്താണെന്ന് മനസിലാകുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു. സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും മന്ത്രി അകന്നുപോയി. ജില്ലാ നേതാക്കള്‍ വിളിച്ചാല്‍ പോലും മന്ത്രി ഫോണ്‍ എടുക്കുന്നില്ല. മന്ത്രി എവിടെയാണ് ഉള്ളതെന്ന് അറിയാന്‍ മറ്റു പാര്‍ട്ടിക്കാരെ വിളിക്കേണ്ട ഗതികേടാണ് നിലവിലുള്ളതെന്നും ആരോപണം.

ജില്ലാ നേതാക്കളുടെ മിസ്‌കോള്‍ കണ്ടാല്‍പ്പോലും തിരിച്ചുവിളിക്കാറില്ല. നഗരസഭയില്‍ മന്ത്രി പങ്കെടുക്കുന്ന പരിപാടികളില്‍ സ്വന്തം പാര്‍ട്ടിക്കാരനായ നഗരസഭാധ്യക്ഷന് പ്രതിനിധ്യം ലഭിക്കുന്നില്ല. ജില്ലാ ആസ്ഥാനത്ത് സിപിഎം നേതാക്കളില്‍ നിന്ന് അകന്ന് സിപിഐക്കാരുമായിട്ടാണ് മന്ത്രിക്ക് കൂട്ട്. പ്രഖ്യാപിച്ച പല പദ്ധതികളും നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. ആരോഗ്യമന്ത്രി എന്നതിനപ്പുറം ആറന്മുളയിലെ എംഎല്‍എയാണ് വീണയെന്ന കാര്യം മറക്കരുത്. ഏരിയാ കമ്മറ്റിയംഗമായതിനാല്‍ വീണയും സമ്മേളന പ്രതിനിധിയാണ്.

ബിജെപി ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ശേഷം സിപിഎമ്മിലേക്ക് ചേക്കേറി ഏരിയാ കമ്മറ്റിയംഗമായ എ.ജി ഉണ്ണികൃഷ്ണനെതിരെയും പ്രതിനിധികള്‍ ശക്തമായി ആരോപണങ്ങള്‍ ഉന്നയിച്ചു. പാര്‍ട്ടി പരിപാടികള്‍ക്കൊന്നും ഉണ്ണികൃഷ്ണന്‍ പങ്കെടുക്കുന്നില്ല. മുന്നാക്ക വികസന കോര്‍പ്പറേഷന്‍ അംഗമായ ഉണ്ണികൃഷ്ണന്‍ കോര്‍പ്പറേഷന്റെ കാറില്‍ കറങ്ങി സ്വന്തം സഹകരണ സംഘം വളര്‍ത്തുകയാണ് ചെയ്യുന്നത്. സമ്മേളനത്തോട് അനുബന്ധിച്ച് പാര്‍ട്ടി പത്രം പുറത്തിക്കിയ സപ്ലിമെന്റില്‍ നിന്ന് ഉണ്ണികൃഷ്ണനെ വെട്ടിനിരത്തിയിരുന്നു .

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയ സംഭവം അന്വേഷിക്കാൻ ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി. അനുപമയെ നിയോഗിച്ച്...

0
മലപ്പുറം: മലപ്പുറത്ത് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയ...

സെയ്‌ഷെൽസ് മന്ത്രിതല സംഘം സി.എം.എഫ്.ആർ.ഐ സന്ദര്‍ശിച്ചു : സമുദ്രമത്സ്യ മേഖലയിൽ പരസ്പര സഹകരണം ലക്ഷ്യം

0
കൊച്ചി : സമുദ്രമത്സ്യ ഗവേഷണം, സുസ്ഥിര മത്സ്യബന്ധനം, സമുദ്രകൃഷി (മാരികൾച്ചർ) തുടങ്ങിയ...

താമരശ്ശേരി ഫ്രഷ് കട്ട് മാലിന്യ സംസ്കരണ പ്ലാന്റ് അടച്ചുപൂട്ടും ; 2027 മാര്‍ച്ചോടെ പ്രവര്‍ത്തനം...

0
താമരശ്ശേരി അമ്പായത്തോട്ടിലെ ഫ്രഷ് കട്ട് ഓർഗാനിക് പ്രോഡക്ട്സ് മാലിന്യ സംസ്കരണ പ്ലാന്‍റ് 2027 മാര്‍ച്ച് 31നകം അടച്ചുപൂട്ടും. ദുർഗന്ധവും പുഴമലിനീകരണവും ചൂണ്ടിക്കാട്ടി പ്രദേശവാസികൾ നടത്തിയ ദീർഘകാല പ്രതിഷേധത്തിനൊടുവിലാണ് തീരുമാനം.

സിപിഎം നേതാവ് സി എൻ മോഹനൻ നടത്തിയ അഭിപ്രായ പ്രകടനം അപക്വവും അനുചിതവുമാണെന്ന് സിപിഐ...

0
കൊച്ചി : സിപിഐയെ സംബന്ധിച്ച് സിപിഎം നേതാവ് സി എൻ മോഹനൻ...