കേരളത്തിലെ സി ബി ഐ ഇടപെടലുകളെ ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്ന നിലപാടുമായി സി പി എം പോളിറ്റ് ബ്യൂറോ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി :  കേരളത്തിലെ സി ബി ഐ ഇടപെടലുകളെ ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്ന നിലപാടുമായി സി പി എം പോളിറ്റ് ബ്യൂറോ. കേന്ദ്രം അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നതായി വിലയിരുത്തിയാണ് തീരുമാനം. സി ബി ഐ നേരിട്ട് കേസെടുക്കുന്നതിന് വിലക്കേര്‍പ്പെടുത്താനും അന്വേഷണ ഏജന്‍സിക്ക് നല്‍കിയ പൊതു സമ്മതം എടുത്ത് കളയാനുമുള്ള നടപടി വേണമെന്ന നിലപാടാണ് പോളിറ്റ് ബ്യൂറോ സ്വീകരിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച നിയമ പരിശോധനകള്‍ സംസ്ഥാനത്ത് നടന്ന് വരികയാണെന്നും അതിനു ശേഷം സംസ്ഥാന സര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട ഉത്തരവിറക്കുമെന്നും പോളിറ്റ് ബ്യൂറോ വ്യക്തമാക്കി.

കേന്ദ്ര കമ്മിറ്റിയില്‍ പോലും ഇനി മറ്റൊരു ചര്‍ച്ച ഇക്കാര്യത്തില്‍ ആവശ്യമില്ലെന്ന നിലപാടിലാണ് പാര്‍ട്ടിനേതൃത്വമുള്ളത്. മഹാരാഷ്ട്ര, ഛത്തീസ്ഖഡ്, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ സി ബി ഐ അന്വേഷണത്തിനുള്ള പൊതു സമ്മതം എടുത്തുകളഞ്ഞിട്ടുണ്ട്. കേരളത്തിലും സമാന നടപടി സ്വീകരിക്കാനുള്ള സംസ്ഥാന തലത്തിലെ നിയമപരമായ കൂടിയാലോചനകള്‍ക്ക് പച്ചക്കൊടി വീശിയിരിക്കുകയാണ് പാര്‍ട്ടി പോളിറ്റ് ബ്യൂറോ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നരേന്ദ്ര ധബോൽക്കർ വധക്കേസ് ; സച്ചിൻ അന്ദൂരെയ്ക്ക് ജാമ്യം അനുവദിച്ച് ബോംബെ ഹൈക്കോടതി

0
മുംബൈ : പ്രമുഖ യുക്തിവാദിയും സാമൂഹ്യപ്രവർത്തകനുമായ ഡോ. നരേന്ദ്ര ധബോൽക്കറിന്‍റെ വധക്കേസിൽ...

സ്വകാര്യ പണമിടപാട് സ്ഥാപനമായ ശ്രീറാം ഫിനാൻസിനെതിരെ ഇടുക്കിയിലും പരാതി

0
ഇടുക്കി: സ്വകാര്യ പണമിടപാട് സ്ഥാപനമായ ശ്രീറാം ഫിനാൻസിനെതിരെ ഇടുക്കിയിലും പരാതി. ആളുകൾ...

വിദ്യാർഥിയുടെ ആത്മഹത്യ : അനുനയ നീക്കം പാളി ; കോതമംഗലം എംഎ കോളേജിൽ പ്രതിഷേധം...

0
കൊച്ചി : കോതമംഗലത്ത് എഞ്ചിനീയറിങ് വിദ്യാർഥിയെ താമസസ്ഥലത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ...