പത്തനംതിട്ടയില്‍ ഇന്ന് 112 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ -ഒക്ടോബര്‍ 27

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് :  ജില്ലയില്‍ ഇന്ന് 112 പേര്‍ക്ക് കോവിഡ്  സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 107 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 28 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
1 അടൂര്‍ (പറക്കോട്, അടൂര്‍) 6
2 പന്തളം (തോന്നല്ലൂര്‍, പറന്തല്‍) 2
3 പത്തനംതിട്ട (പത്തനംതിട്ട, മുണ്ടുകോട്ടയ്ക്കല്‍) 3
4 തിരുവല്ല (ചുമത്ര, മുത്തൂര്‍, മഞ്ഞാടി, കുറ്റപ്പുഴ, കുളക്കാട്, കിഴക്കന്‍ മുത്തൂര്‍) 24
5 ആനിക്കാട് (ആനിക്കാട്, മല്ലപ്പളളി) 4
6 ആറന്മുള (നീര്‍വിളാകം, കിടങ്ങന്നൂര്‍) 3
7 അയിരൂര്‍ 2
8 ചെറുകോല്‍ 1
9 ചിറ്റാര്‍ 2
10 ഇലന്തൂര്‍ 1
11 ഏഴംകുളം 1
12 ഇരവിപേരൂര്‍ 1
13 കടപ്ര (കടപ്ര, പരുമല) 3
14 കലഞ്ഞൂര്‍ 1
15 കല്ലൂപ്പാറ (കല്ലൂപ്പാറ) 3
16 കവിയൂര്‍ 2
17 കൊടുമണ്‍ 1
18 കോയിപ്രം (പുല്ലാട്) 2
19 കോന്നി (കോന്നി, പയ്യനാമണ്‍) 2
20 കൊറ്റനാട് 2
21 കോഴഞ്ചേരി (വഞ്ചിത്തറ, തെക്കേമല) 5
22 കുന്നന്താനം (കുന്നന്താനം, മാന്താനം) 9
23 കുറ്റൂര്‍ (കുറ്റൂര്‍, വെണ്‍പാല, തെങ്ങേലി) 5
24 മല്ലപ്പളളി (മല്ലപ്പളളി) 2
25 മല്ലപ്പുഴശേരി 1
26 മൈലപ്ര 2
27 നെടുമ്പ്രം 1
28 പളളിക്കല്‍ (നെല്ലിമുകള്‍, മലമേക്കര, പഴകുളം, പയ്യനല്ലൂര്‍) 6
29 പന്തളം-തെക്കേക്കര (കീരുകുഴി) 1
30 പെരിങ്ങര (നിരണം, പുളിക്കീഴ്, പെരുന്തുരുത്തി) 5
31 പ്രമാടം (മല്ലശേരി, ഇളകൊളളൂര്‍, പ്രമാടം) 4
32 റാന്നി 1
33 റാന്നി-അങ്ങാടി 1
34 സീതത്തോട് 2
35 തോട്ടപ്പുഴശേരി (കോളഭാഗം, മാരാമണ്‍) 1

ജില്ലയില്‍ ഇതുവരെ ആകെ 14284 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 11070 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ് ബാധിതരായ മൂന്നു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.

1) ഒക്ടോബര്‍ 16ന് രോഗബാധ സ്ഥിരീകരിച്ച കോട്ടാങ്ങല്‍ സ്വദേശി (63) ഒക്ടോബര്‍ 26 ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു.

2) ഒക്ടോബര്‍ 19ന് രോഗബാധ സ്ഥിരീകരിച്ച എഴുമറ്റൂര്‍ സ്വദേശി (72) ഒക്ടോബര്‍ 26ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു.

3) നെല്ലിയ്ക്കാമണ്‍ സ്വദേശി (68) ഒക്ടോബര്‍ 24 ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു.

കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 82 പേര്‍ മരണമടഞ്ഞു. കൂടാതെ കോവിഡ് ബാധിതരായ അഞ്ചു പേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 265 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 11798 ആണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം.
1 ജനറല്‍ ആശുപത്രി പത്തനംതിട്ട 92
2 ജില്ലാ ആശുപത്രി കോഴഞ്ചേരി 112
3 റാന്നി മേനാംതോട്ടം സിഎസ്എല്‍ടിസി 43
4 പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി 88
5 കോഴഞ്ചേരി മുത്തൂറ്റ് സിഎസ്എല്‍ടിസി 93
6 പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസി 65
7 പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി 44
8 ഇരവിപേരൂര്‍ യാഹിര്‍ സിഎഫ്എല്‍ടിസി 37
9 അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസി 54
10 നെടുമ്പ്രംസിഎഫ്എല്‍ടിസി 52
11 മല്ലപ്പളളി സിഎഫ്എല്‍ടിസി 54
12 ഗില്‍ഗാല്‍ താല്‍ക്കാലിക സിഎഫ്എല്‍ടിസി 186
13 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 1227
14 സ്വകാര്യ ആശുപത്രികളില്‍ 117
ആകെ 2264

ജില്ലയില്‍ 14718 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2106 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3850 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 85 പേരും  മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 103 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 220674 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1 ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) 95643 877 96520
2 റാപ്പിഡ് ആന്റിജന്‍ പരിശോധന 66058, 1100, 67158.
3 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
4 ട്രൂനാറ്റ് പരിശോധന 2996, 44, 3040.
5 സി.ബി.നാറ്റ് പരിശോധന 144, 2, 146.
ആകെ ശേഖരിച്ച സാമ്പിളുകള്‍ 165326, 2023, 167349.

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 1316 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 3339 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1862 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.57 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 7.95 ശതമാനമാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 59 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 83 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1311 കോളുകള്‍ നടത്തുകയും എട്ടു പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി. ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കങ്കണ റണാവത്തിനെതിരെ കടുത്ത വിമർശനവുമായി സൗരവ് ദാസ്; ജനാധിപത്യ സംരക്ഷണത്തിൽ യുവതലമുറയുടെ പങ്ക് വലുത്

0
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട സമരത്തിനെതിരായ ബിജെപി എംപി...

വടകര ലഹരിക്കേസ്: ഓൺലൈൻ ഡെലിവറി ബോയ് അറസ്റ്റിൽ

0
കോഴിക്കോട്: വടകരയിലെ ലഹരിക്കേസില്‍ വീണ്ടും അറസ്റ്റ്. ഇരിട്ടി സ്വദേശിയായ ജിജില്‍ കുര്യാക്കോസ്...

മേക്കൊഴൂർ വഴി കെ.എസ്.ആർ.ടി.സി ബസ്സ് സർവീസ് ആരംഭിക്കണം : കോൺഗ്രസ്

0
പത്തനംതിട്ട: മേക്കൊഴുരിൽ രൂക്ഷമായി അനുഭപ്പെടുന്ന യാത്രാക്ലേശം പരിഹരിക്കുവാൻ പത്തനംതിട്ടയിൽ നിന്നും മൈലപ്ര,...

കെ.കരുണാകരൻ മെമ്മോറിയൽ മെഡിക്കൽ കോളേജ് ; അടുത്ത അധ്യയനവർഷം 100 എം.ബി.ബി.എസ് സീറ്റിൽ പ്രവേശനത്തിന്...

0
തിരുവനന്തപുരം : തലസ്ഥാനത്തെ രണ്ടാമത്തെ മെഡിക്കൽ കോളേജായ കെ.കരുണാകരൻ മെമ്മോറിയൽ ഗവ.മെഡിക്കൽ...