ബീഹാറില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മുഖ്യമന്ത്രി നിതീഷ് കുമാറിന് ചെരിപ്പേറ്

For full experience, Download our mobile application:
Get it on Google Play

പാറ്റ്‌ന: ബീഹാറില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മുഖ്യമന്ത്രി നിതീഷ് കുമാറിന് നേരെ പ്രതിഷേധക്കാരുടെ ചെരിപ്പേറ്. മുസഫര്‍പൂരില്‍ തിരഞ്ഞടുപ്പ് റാലിക്കിടെയാണ് ചെരിപ്പേറുണ്ടായത്. സംഭവത്തില്‍ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പ് റാലി തടസപ്പെടുത്തിയതിനാണ് പോലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തത്. മുസഫര്‍പൂരിലെ സക്രയില്‍ തിരഞ്ഞെടുപ്പ് റാലിയിലെ പ്രസംഗത്തിനു ശേഷം ഹെലിക്കോപ്ടറിലേക്ക് മടങ്ങുന്നതിനിടെയാണ് പ്രതിഷേധക്കാര്‍ ചെരിപ്പെറിഞ്ഞത്. എന്നാല്‍, ചെരുപ്പ് ദേഹത്ത് കൊണ്ടില്ല. ബീഹാറില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ നിതീഷ്‌കുമാറിനെതിരേ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ സമാനസംഭവങ്ങള്‍ അരങ്ങേറിയിരുന്നു.

നേരത്തേ ലാലുപ്രസാദ് യാദവിന് വേണ്ടി മുദ്രാവാക്യം മുഴക്കിയ പ്രതിഷേധക്കാരോട് ക്ഷുഭിതനായ നിതീഷ് തനിക്ക് നിങ്ങള്‍ വോട്ട് ചെയ്തില്ലെങ്കിലും കുഴപ്പമില്ലെന്നു പ്രതികരിച്ചിരുന്നു. സക്രയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ നടന്ന പ്രസംഗത്തിനിടെ നിതീഷ്‌കുമാര്‍ പ്രതിപക്ഷ പാര്‍ട്ടിയായ ആര്‍ജെഡിക്കെതിരേ ശക്തമായി ആഞ്ഞടിച്ചു. ആര്‍ജെഡി കള്ള വാഗ്ദാനങ്ങള്‍ നല്കി ജനങ്ങളെ വഞ്ചിക്കുകയാണെന്നാരോപിച്ച നിതീഷ് കുമാര്‍ തിരഞ്ഞെടുപ്പിന് ശേഷം ജനങ്ങളെ ആര്‍ജെഡി പറ്റിക്കുമെന്നും പറഞ്ഞു. താനും തന്റെ സഖ്യവും ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനങ്ങള്‍ തിരഞ്ഞെടുപ്പിനു ശേഷം യാഥാര്‍ഥ്യമാക്കുമെന്നും നിതീഷ് അവകാശപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റീൽസിലും ഇൻസ്റ്റഗ്രാമിലും സജീവമാകും ; ജെൻസികളെ പിടിക്കാൻ നയം മാറ്റി ബി ജെ പി

0
ന്യൂഡൽഹി : ജെൻസികളെ കൈയിലെടുക്കാൻ നയം മാറ്റാനൊരുങ്ങി ബിജെപി ഐ.ടി സെൽ....

അർജുൻ ആയങ്കിക്കെതിരായ കാപ്പാ നീക്കം : കേസ് ഹിസ്റ്ററി റിപ്പോർട്ട് ജില്ലാ കളക്ടർക് കൈമാറി

0
കണ്ണൂർ: അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തുന്നതിനായി പോലീസ് കേസ് ഹിസ്റ്ററി റിപ്പോര്‍ട്ട്...

ബെംഗളൂരുവിലെ സ്കൂളിൽ 500-ലേറെ കുട്ടികളിൽ ഇൻഫ്ലുവൻസ ലക്ഷണങ്ങൾ ; സ്കൂൾ താൽക്കാലികമായി അടച്ചു

0
ബെംഗളൂരു : ബെംഗളൂരുവിലെ സ്കൂളിൽ അഞ്ഞൂറിലേറെ കു‌ട്ടികൾ ഇൻഫ്ലുവൻസ ലക്ഷണങ്ങളോടെ ചികിത്സയിൽ....

കെഎസ്ആർടിസി ബസുകൾ കാരണമുണ്ടാകുന്ന അപകടങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണം ; നിർദേശവുമായി മനുഷ്യാവകാശ കമ്മീഷൻ

0
തിരുവനന്തപുരം: കെ എസ് ആർ ടി സി ബസുകൾ കാരണമുണ്ടാകുന്ന അപകടങ്ങൾക്ക് ഇരയാകുന്നവർക്ക്...