നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയെ ശക്തമായി അപലപിച്ച് സി.പി.എം പോളിറ്റ് ബ്യൂറോ

For full experience, Download our mobile application:
Get it on Google Play

ഡൽഹി : നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയെ ശക്തമായി അപലപിച്ച് സി.പി.എം പോളിറ്റ് ബ്യൂറോ. പരീക്ഷാ പേപ്പർ മൂലം 22 ലക്ഷത്തോളം വിദ്യാർത്ഥികൾ കടുത്ത മാനസിക സമ്മർദ്ദത്തിലായെന്നും അഴിമതിക്കാരായ സ്ഥാപിത താല്പര്യക്കാരുടെ ഇടപെടലാണ് പരീക്ഷ പേപ്പർ ചോർന്നതിന് പിന്നില്ലെന്ന് പൊളിറ്റ് ബ്യൂറോ വിമർശിച്ചു. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ കീഴിൽ തുടർച്ചയായി ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ എൻ.ടി.എ ഉടൻ പിരിച്ചുവിടണമെന്നും പരീക്ഷാ നടത്തിപ്പ് പഴയതുപോലെ വികേന്ദ്രീകരിച്ച് അതത് സർക്കാർ ഏജൻസികളെ ഏൽപ്പിക്കണമെന്നും സി.പി.എം പ്രസ്താവനയിൽ ആവശ്യപ്പെട്ടു. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റവാളികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്നും വിദ്യാർത്ഥികളുടെ ഭാവി സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും സി പി എം പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.

ചോദ്യപേപ്പ‍ർ ചോർന്നതിനുപിന്നാലെ നീറ്റ് യുജി പരീക്ഷ റദ്ദ് ചെയ്തിരുന്നു. മെയ് മൂന്നിന് നടന്ന പരീക്ഷ ആയിരുന്നു റദ്ദ് ചെയ്തത്. ചോദ്യപേപ്പർ ചോർന്നുവെന്ന ആരോപണം ഉയർന്നതിന് പിന്നാലെയാണ് പരീ​ക്ഷ റദ്ദാക്കിയത്. പരീക്ഷ വീണ്ടും നടത്താനാണ് തീരുമാനം. തീയതി പിന്നീട് അറിയിക്കുമെന്ന് എൻ ടി എ അറിയിച്ചു. ചോദ്യപേപ്പ‍ർ ചോർച്ച അന്വേഷണം സിബിഐയ്ക്ക് വിട്ടു നൽകിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഹമ്മദ് ഷിയാസ് എംഎല്‍എ ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയില്‍ ; അഭിനന്ദിച്ച് ഹിന്ദു ഐക്യവേദി നേതാക്കള്‍

0
കൊച്ചി: കൊച്ചിയില്‍ ബാലഗോകുലം സംഘടിപ്പിച്ച ശ്രീകൃഷ്ണ ജയന്തി ശോഭയാത്രയില്‍ പങ്കെടുത്ത...

ട്രംപിന്റെ തീരുവ നയങ്ങൾ ; വിമർശനവുമായി ബെൽജിയം പ്രധാനമന്ത്രി

0
വാഷിംഗ്‌ടൺ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അസ്ഥിരമായ വ്യാപാര നയങ്ങളെയും...

പിക്കാക്സ് മലയിലേക്ക് ഉടന്‍ ആക്രമണം നടത്താന്‍ ഉത്തരവിട്ടേക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

0
വാഷിങ്ടണ്‍: ഇറാന്റെ ആണവ സമ്പുഷ്ടീകരണകേന്ദ്രം സ്ഥിതി ചെയ്യുന്നുവെന്ന് കരുതപ്പെടുന്ന പിക്കാക്സ് മലയിലേക്ക്...

കയ്പമംഗലം അപകടം ; തങ്ങള്‍ക്ക് വീഴ്ചയുണ്ടായിട്ടില്ലെന്ന് ദേശീയപാത അതോറിറ്റി

0
തൃശൂര്‍: കയ്പമംഗലം പനമ്പിക്കുന്നില്‍ നിര്‍മാണത്തിലുള്ള ദേശീയപാത 66ല്‍ വാഹനാപകടത്തില്‍ എട്ട് പേര്‍...