Wednesday, April 24, 2024 8:53 pm

സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനം ഇന്ന് അടൂരില്‍ തുടങ്ങും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനം ഇന്ന് അടൂരില്‍ തുടങ്ങും. രാവിലെ പത്ത് മണിക്ക് പോളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള സമ്മേളനം ഉദ്ഘാടനം ചെയ്യും. പിബി സന്ദീപ്‌കുമാര്‍ നഗറില്‍ നടക്കുന്ന സമ്മേളനത്തില്‍ 150 പ്രതിനിധികള്‍ പങ്ക് എടുക്കും. ജില്ലയില്‍ ഏരിയാ സമ്മേളനങ്ങളില്‍ പ്രകടമായ വിഭാഗീയത ഉണ്ടായിരുന്നില്ല. ബ്രാഞ്ച് സമ്മേളനങ്ങള്‍ മുതല്‍ മന്ത്രി വീണ ജോര്‍ജിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ ജില്ലാ സമ്മേളനത്തിലും ആവര്‍ത്തിക്കും.

കോട്ടാങ്ങല്‍ പഞ്ചായത്തില്‍ എസ്ഡിപിഐ പിന്തുണയോടെയുളള ഭരണവും ചര്‍ച്ചയാകും. ജില്ലാ സെക്രട്ടറി സ്ഥാനത്ത് കെപി ഉദയഭാനു തന്നെ തുടരാനാണ് സാധ്യതയെന്നും റിപ്പോര്‍ട്ട് ഉണ്ട്. സന്ദീപിന്റെ മരണത്തില്‍ ബിജെപി അനുശോചനം നടത്തിയിട്ടും സ്വന്തം പാര്‍ട്ടിക്കാര്‍ വേണ്ടത്ര ഗൗരവം നല്‍കിയില്ലെന്ന ആരോപണം ഉയര്‍ന്നിരുന്നു ഈ വിഷയം ചര്‍ച്ചയാകാന്‍ സാധ്യത ഏറെയാണ്.

കൂടാതെ തിരുവല്ലയില്‍ പാര്‍ട്ടിയുടെ പ്രമുഖ നേതാവ് മയക്കുമരുന്ന് നല്‍കി വീട്ടമ്മയെ പീഡിപ്പിച്ച സംഭവം ഏരിയ സമ്മേളനത്തില്‍ വന്‍ ചര്‍ച്ചയായിരുന്നു ഇത് ജില്ലാ സമ്മേളനത്തിലും ചര്‍ച്ചയാകാന്‍ സാധ്യതയുണ്ട്. മന്ത്രി വീണാ ജോര്‍ജ്ജ് ജില്ലയിലെ പരിപാടികള്‍ നേതാക്കന്മാരെ അറിയിക്കുന്നില്ലെന്ന വിഷയവും ജില്ലാസമ്മേളനത്തില്‍ ഉയര്‍ന്നു വരും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കനത്ത ചൂടു വകവെക്കാതെ കൊട്ടിക്കലാശം ഗംഭീരമാക്കി ഇടതുമുന്നണി

0
റാന്നി: കനത്ത ചൂടു വകവെക്കാതെയും മഴ ഭീക്ഷണി മാറി നിന്നതോടെയും കൊട്ടിക്കലാശം...

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എസ്പി സ്ഥാനാര്‍ഥി അഖിലേഷ് യാദവ് ; നാളെ പത്രിക സമര്‍പ്പിക്കും

0
ലക്‌നൗ: എസ്പി ശക്തികേന്ദ്രമായ കനൗജില്‍ പാര്‍ട്ടി അധ്യക്ഷനും യുപി മുന്‍ മുഖ്യമന്ത്രിയുമായ...

നാളെ (25) നിശബ്ദ പ്രചാരണം ; ബൂത്തുകള്‍ രാത്രിയോടെ സജ്ജമാകും

0
പത്തനംതിട്ട : ഇന്ന് (24) വൈകിട്ട് ആറിന് കൊട്ടിക്കലാശത്തോടെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ...

ജില്ലയിൽ ഇതുവരെ വോട്ട് ചെയ്യപ്പെട്ട പോസ്റ്റല്‍ ബാലറ്റുകള്‍ 13,779

0
പത്തനംതിട്ട : മണ്ഡലത്തില്‍ ഇതുവരെ വോട്ട് ചെയ്യപ്പെട്ടത് 13,779 പോസ്റ്റല്‍ ബാലറ്റുകള്‍....