​സുരക്ഷാ ഉദ്യോഗസ്ഥരുടെ സസ്‌പെൻഷൻ ; യുഡിഎഫ് സർക്കാരിനെതിരെ കടുത്ത വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ച സംഭവത്തിൽ മുൻ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ നൽകിയ സർക്കാർ നടപടിക്കെതിരെ കടുത്ത വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്. ഔദ്യോഗിക കൃത്യനിർവഹണം നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ പകപോക്കൽ നടപടി സ്വീകരിക്കുന്നത് അത്യന്തം ഉചിതമല്ലാത്ത കാര്യമാണെന്ന് സിപിഐഎം വ്യക്തമാക്കി. മുഖ്യമന്ത്രിക്കുള്ള സുരക്ഷ സംസ്ഥാന സർക്കാർ ഏകപക്ഷീയമായി തീരുമാനിച്ചതല്ലെന്നും ഇന്റലിജൻസ് ബ്യൂറോയുടെ നിർദ്ദേശപ്രകാരം ലഭിക്കുന്ന ‘Z’ കാറ്റഗറി സുരക്ഷയാണ് നിലവിലുള്ളതെന്നും സിപിഐഎം വിശദീകരിച്ചു.

രാഷ്ട്രീയ വിയോജിപ്പുകളും ജനാധിപത്യപരമായ പ്രതിഷേധങ്ങളും സ്വാഭാവികമാണെങ്കിലും അക്രമപരമായ സമരരീതികളെ പിന്തുണയ്ക്കാനാവില്ലെന്നും പാർട്ടി ഓർമ്മിപ്പിച്ചു. സംസ്ഥാന സർക്കാർ രാഷ്ട്രീയ താൽപ്പര്യങ്ങൾക്കായി പൊലീസിനെ ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച പാർട്ടി തിരുവനന്തപുരത്ത് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ നടന്ന പൊലീസ് നടപടികൾ ഇതിന് ഉദാഹരണമാണെന്നും കൂട്ടിച്ചേർത്തു. കൂടാതെ ഖജനാവ് കാലിയാണെന്ന് പ്രചരിപ്പിച്ച സർക്കാർ ഇപ്പോൾ 6,000 കോടി രൂപ ഖജനാവിലുണ്ടെന്ന വസ്തുത മറച്ചുവെക്കുകയാണെന്നും പറഞ്ഞ വാഗ്ദാനങ്ങളൊന്നും നടപ്പിലാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്നും സിപിഐഎം കുറ്റപ്പെടുത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

സവാള വില കുത്തനെ ഉയർന്നതോടെ കേന്ദ്ര സർക്കാർ ബഫർ സ്റ്റോക്കിൽ നിന്നുള്ള വിതരണം വേഗത്തിലാക്കാൻ...

0
ന്യൂഡൽഹി: ചില്ലറ വിപണിയിൽ സവാള (ഉള്ളി) വില കുത്തനെ ഉയർന്നതോടെ കേന്ദ്ര...

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...