പെട്രോൾ, ഡീസൽ, സി.എൻ.ജി, പാചകവാതക വിലക്കയറ്റം : പന്തളത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി

For full experience, Download our mobile application:
Get it on Google Play

പന്തളം : രാജ്യത്ത് പെട്രോൾ, ഡീസൽ, സി.എൻ.ജി പാചകവാതക വില അടിക്കടി വർദ്ധിപ്പിക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പന്തളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധ പ്രകടനവും സമ്മേളനവും നടത്തി. ജനജീവിതം ദുസ്സഹമാക്കുന്ന വിലക്കയറ്റം ഉടൻ പിൻവലിക്കണമെന്നും കോർപ്പറേറ്റുകളെ സഹായിക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്നും സാധാരണക്കാരുടെ കുടുംബ ബഡ്ജറ്റ് തകർക്കുന്ന ഈ ജനദ്രോഹ നയങ്ങൾക്കെതിരെ വരും ദിവസങ്ങളിലും ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും പ്രതിഷേധ സമ്മേളനത്തിൽ നേതാക്കൾ അറിയിച്ചു.പ്രതിഷേധ പ്രകടനത്തിന് ഡി.സി.സി, ബ്ലോക്ക്, മണ്ഡലം, ബൂത്ത്, വാർഡ് കോൺഗ്രസ് കമ്മിറ്റി നേതാക്കളും വിവിധ പോഷകസംഘടന ഭാരവാഹികളും പ്രവർത്തകരും നേതൃത്വം നൽകി.

കോൺഗ്രസ് പന്തളം മണ്ഡലം വൈസ് പ്രസിഡൻറ് ആർ.സുരേഷ് കുമാർ അധ്യക്ഷനായിരുന്നു . ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ഡി.എൻ തൃദീപ് പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്തു. നേതാക്കളായ എ നൗഷാദ് റാവുത്തർ, കെ.ആർ വിജയകുമാർ, പി.എസ് വേണു കുമാരൻ നായർ, ആർ മോഹൻകുമാർ , ഇ.എസ് നുജുമുദ്ധീൻ, പി.പി ജോൺ, വൈ.റഹിം റാവുത്തർ, പന്തളം വാഹിദ്, രാഹുൽ രാജ് , ഹാരിസ് എച്ച്, സോളമൻ വരവുകാലായിൽ, അഡ്വ. മുഹമ്മദ് ഷഫീഖ് ,ഡെന്നീസ് ജോർജ് ,ഗീതാ പി നായർ, ബൈജു മുകടിയിൽ, മുരളീധരൻ പിള്ള, രാജൻ താണ്ടർ, വിനോദ് മുകടിയിൽ ,കോശി കെ മാത്യു, കെ.എൻ സുരേന്ദ്രൻ , സലീം റാവുത്തർ, മുരളീധരൻ പരിയാരത്ത്, ക്യാപ്റ്റൻ ഉണ്ണികൃഷ്ണൻ, സിയാവുദ്ദീൻ, അഡ്വ. ജയമോഹൻ, ഷഫീഖ് , ഷുഹൈബുദ്ദീൻ, സുരേഷ് മങ്ങാരം, തോമസ്, അഹമ്മദ് കബീർ, സജാദ്, സബീർ തൈക്കൂട്ടത്തിൽ, ഗോപാലകൃഷ്ണൻ, ഹരി ഉൾപ്പെടെയുള്ള നേതാക്കൾ സംസാരിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പത്തനംതിട്ട മാർത്തോമ്മാ ഹയർ സെക്കണ്ടറി സ്കൂളില്‍ “തൂഫാൻ വൺ മില്യൻ ഗോൾ “

0
പത്തനംതിട്ട: പത്തനംതിട്ട മാർത്തോമ്മാ ഹയർ സെക്കണ്ടറി സ്കൂളിലെ എസ് പി സി,...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ചുരുക്കപട്ടിക പ്രസിദ്ധീകരിച്ചു ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പ് ഹൈസ്‌കൂള്‍ ടീച്ചര്‍ (ഹിന്ദി) (ഫസ്റ്റ് എന്‍സിഎ-...

സെന്‍സസ് സെല്‍ഫ് എന്യൂമറേഷന്‍ ഊര്‍ജിതമാക്കണം : ജില്ല കളക്ടര്‍

0
പത്തനംതിട്ട : സെന്‍സസ് സെല്‍ഫ് എന്യൂമറേഷന്‍ ഊര്‍ജിതമാക്കണമെന്ന് ജില്ല കളക്ടര്‍ എ...

മന്ത്രി ഷിബു ബേബി ജോണ്‍ നാളെ (ജൂണ്‍ 25) റാന്നിയില്‍

0
പത്തനംതിട്ട : ജില്ലയിലെ വന്യജീവി - മനുഷ്യ സംഘര്‍ഷം മനസിലാക്കുന്നതിനും ദുരിന്ത...