കൊടകര കുഴല്‍പ്പണ കേസില്‍ ബി.ജെ.പിക്കെതിരെ സി.പി.എം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തൃശൂര്‍ കൊടകര കുഴല്‍പ്പണ കേസില്‍ ബി.ജെ.പിക്കെതിരെ സി.പി.എം. കുഴല്‍പ്പണ കേസില്‍ ഉന്നത ബിജെപി നേതാക്കളുടെ പങ്ക്‌ കൂടുതല്‍ വെളിപ്പെട്ടതായി സി.പി.എം സംസ്ഥാന സെക്രട്ടറിയറ്റ്‌ പുറത്തിറക്കിയ പ്രസ്‌താവനയില്‍ പറഞ്ഞു. ഇതിനകം പുറത്തുവന്ന വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്‌. ചെറിയ മീനുകള്‍ മാത്രമാണ്‌ ഇപ്പോള്‍ പിടിയിലായിട്ടുള്ളത്‌. ഇതിന്‌ പിന്നില്‍ ഉന്നത ബി.ജെ.പി നേതാക്കള്‍ക്ക്‌ പങ്കുണ്ടെന്ന്‌ വ്യക്തമാണെന്നും സി.പി.എം സെക്രട്ടറിയറ്റ് ആരോപിച്ചു.

തെരഞ്ഞെടുപ്പില്‍ ജനവിധി അട്ടിമറിക്കാന്‍ ലക്ഷ്യമിട്ടാണ്‌ കുഴല്‍പ്പണം കടത്തിയത്‌. തീവ്രവര്‍ഗീയ പ്രവര്‍ത്തനങ്ങള്‍ക്കും ബി.ജെ.പി കുഴല്‍പ്പണം കടത്തുന്നുണ്ടെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്‌. നോട്ടുനിരോധനം കള്ളപ്പണം കണ്ടെത്താനാണെന്ന്‌ പ്രഖ്യാപിച്ച ബി.ജെ.പി തന്നെ കള്ളപ്പണത്തിന്റെ വാഹകരായത്‌ ആ പാര്‍ട്ടിയുടെ ജീര്‍ണതക്കും രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിനും തെളിവാണ്‌. ആര്‍.എസ്‌.എസിന്റെ അറിവോടെയാണ്‌ ഈ കള്ളപ്പണമിടപാട്‌ നടന്നത്‌. വരും ദിവസങ്ങളില്‍ ഇതിന്‌ പിന്നിലെ യാഥാര്‍ത്ഥ്യങ്ങളുടെ കൂടുതല്‍ ചുരുള്‍ നിവരുമെന്നും സി.പി.എം പ്രസ്‌താവനയില്‍ പറഞ്ഞു.

മൂന്നര കോടി രൂപയുടെ കള്ളപ്പണം കൊള്ളയടിച്ച സംഭവം പുറത്തുവന്നപ്പോള്‍ തന്നെ ബി.ജെ.പി ഉന്നത ബന്ധം സി.പി.എം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ യാതൊരു ലജ്ജയുമില്ലാതെ അത്‌ നിഷേധിക്കാനാണ്‌ ബി.ജെ.പി നേതൃത്വം തയ്യാറായത്‌. സിപി.എമ്മിനെതിരെ കേസ്‌ കൊടുക്കുമെന്നും ഭീഷണിപ്പെടുത്തി. കുഴല്‍പ്പണം കടത്തിയതിന്‌ പിന്നില്‍ ഒരു ദേശീയ പാര്‍ട്ടിയെന്ന്‌ മാത്രം പറഞ്ഞ്‌ ബി.ജെ.പി ബന്ധം മറച്ചുവെച്ച മാധ്യമങ്ങളും വൈകിയാണെങ്കിലും ബി.ജെ.പിയുടെ പേര്‌ പറയാന്‍ നിര്‍ബന്ധിതരായി. ഒരു നിലക്കും ആര്‍ക്കും അവഗണിക്കാനാകാത്ത തെളിവാണ്‌ പുറത്തുവരുന്നതെന്നും സി.പി.എം ആരോപിച്ചു.

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിഴിഞ്ഞം വിവാദത്തിൽ മുഖ്യമന്ത്രി വി ഡി സതീശനെതിരെ രൂക്ഷവിമർശനവുമായി തോമസ് ഐസക്

0
ദില്ലി: വിഴിഞ്ഞം വിവാദത്തിൽ മുഖ്യമന്ത്രി വി ഡി സതീശനെതിരെ രൂക്ഷവിമർശനവുമായി സി...

വീണ്ടും സംഘർഷ സാധ്യത : ഹോർമുസ് വഴിയുള്ള ചരക്കുനീക്കം അതിവേഗത്തിലാക്കി ഇറാൻ

0
ടെഹ്‌റാൻ : യുഎസുമായി പുനഃരാരംഭിച്ച സംഘർഷം ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽഗതാഗതത്തിൽ...

ബിജെപി തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പിന്റെ തെളിവുകൾ പുറത്ത്

0
തിരുവനന്തപുരം: ബിജെപി തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പിന്റെ തെളിവുകൾ പുറത്ത്. വട്ടിയൂർക്കാവ് മണ്ഡലത്തിലേക്ക്...

ജമ്മു കശ്മീർ പാകിസ്ഥാന്റെ ഭാഗമെന്ന് ഭൂപടം ; ധാക്കയിലെ സെമിനാറിനിടെ തിരുത്തി ഇന്ത്യ

0
ധാക്ക : ബംഗ്ലദേശ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷനൽ ആൻഡ് സ്ട്രറ്റീജിക് സ്റ്റഡീസിൽ...