സ്ഥാനാര്‍ത്ഥിയുടെ ഫ്ലെക്‌സ് എടുത്ത് മാറ്റിയതിന് സിപിഎം പ്രവര്‍ത്തകര്‍ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : പുതുക്കാട് സിപിഎം ഗുണ്ടായിസം. സ്ഥാനാര്‍ത്ഥിയുടെ ഫ്ലെക്‌സ് എടുത്ത് മാറ്റിയതിന് നാട്ടുകാരനെ സിപിഎം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി. പുതുക്കാട് പഞ്ചായത്തിലെ എട്ടാം വാര്‍ഡിലാണ് സംഭവം. ഗോപകുമാര്‍ നീലങ്ങാട്ട് എന്നയാള്‍ക്ക് നേരെയായിരുന്നു സിപിഎമ്മിന്റെ ഗുണ്ടായിസം. ഗോപകുമാര്‍ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പങ്കുവെച്ച വീഡിയോയിലൂടെയാണ് അതിക്രമം പുറത്തറിയുന്നത്.
സ്ത്രീകളുടെയും കുട്ടികളുടെയും മുന്നില്‍ വെച്ച്‌ കേട്ടാല്‍ അറയ്ക്കുന്ന രീതിയിലുള്ള തെറിവിളി നടത്തിയായിരുന്നു സിപിഎം പ്രവര്‍ത്തകരുടെ ഭീഷണിപ്പെടുത്തല്‍.

കുറിപ്പിന്റെ പൂര്‍ണരൂപം :

#സിപിഎം_രാഷ്ട്രീയ_ഗുണ്ടായിസം എനിക്കും എന്റെ കുടുംബത്തിനും നേരെ.
(തൃശ്ശൂര്‍ ജില്ല പുതുക്കാട് പഞ്ചായത്ത് എട്ടാം വാര്‍ഡ് – അക്ഷയ നഗര്‍.) ഇന്നു രാവിലെ എന്റെ വീട്ടില്‍ പുതുക്കാട് പഞ്ചായത്ത് എട്ടാം വാര്‍ഡുമെമ്പര്‍ ജെന്‍സണ്‍ അടക്കമുള്ളവര്‍ വോട്ടു ചോദിക്കാനെത്തി, വോട്ടു ചോദിച്ചു മടങ്ങി.
2018ലെ വെള്ളപ്പൊക്കത്തില്‍ നാശനഷ്ടം സംഭവിച്ചവരാണ് ഞാനടക്കമുള്ള പരിസരവാസികള്‍. അന്ന് ഇവിടെനിന്നും തെളിവടക്കം ഒപ്പിട്ടുകൊണ്ടുപോയ ദുരിതാശ്വാസത്തിനുള്ള അപേക്ഷ മുക്കിയത് ഈ മെമ്പര്‍ തന്നെയാണ്. മഴപെയ്താല്‍ ഈ പരിസരത്ത് രൂപപ്പെടുന്ന വെള്ളക്കെട്ടിനെക്കുറിച്ച്‌ ഞാന്‍ സമര്‍പ്പിച്ച പരാതിയില്‍ കളക്ടറടക്കമുള്ളവര്‍ പരിഹാരം കാണാന്‍ ഉത്തരവിട്ടിട്ടും മാസങ്ങള്‍ കഴിഞ്ഞിട്ടും ഇതേ മെമ്പറോ പഞ്ചായത്ത് ഉദ്യോഗസ്ഥരോ യാതൊരു നടപടികളും കൈക്കൊണ്ടിട്ടില്ല. മറുപടി പോലും നല്‍കിയിട്ടില്ല.

ഇലക്ഷനടുത്തപ്പോള്‍ മെമ്പര്‍ ജെന്‍സണ്‍ പുതിയ സ്ഥാനാര്‍ത്ഥിയുമായി എത്തി.
എന്നോട് ചോദിക്കാതെ എന്റെ മതിലില്‍ ചാരിവച്ച ഫ്ലെക്സ് ബോര്‍ഡ് ഞാന്‍ എടുത്ത് അപ്പുറത്ത് റോഡ് സൈഡില്‍ വച്ചു. ഒരു പ്രവര്‍ത്തകന്‍ വീണ്ടും അതെടുത്ത് എന്റെ മതിലില്‍ ചാരി വച്ചു. ഞാനതെടുത്ത് ദൂരെക്കളഞ്ഞു. ഇതായിരുന്നു തുടക്കം.
ഇരുട്ടായപ്പോള്‍ പ്രവര്‍ത്തകരുമായെത്തിയ പുതുക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടും എട്ടാംവാര്‍ഡ് മെമ്പറുമായ ജെന്‍സന്റെ ധാര്‍ഷ്ഠ്യവും ധിക്കാരപരവുമായ പെരുമാറ്റം കാണുക. ഒപ്പമുള്ള പ്രവര്‍ത്തകര്‍ ഇവിടെ പോസ്റ്റില്‍ ബോര്‍ഡ് സ്ഥാപിക്കുകയും എന്നെ ഭീഷണിപ്പെടുത്തുകയും ചെയ്തു. സ്ത്രീകളും കുട്ടികള്‍ക്കും മുമ്പില്‍ ഇവര്‍ നടത്തിയ ഭീഷണിയും സംസ്കാരശൂന്യമായ തെറിവിളിയും നിങ്ങള്‍ കാണുക.
എന്നിട്ട് ചിന്തിക്കുക..

ഇവരെയൊക്കെ വോട്ട് ചെയ്ത് ജയിപ്പിച്ച്‌ അധികാരത്തിലേറ്റുന്ന ജനങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെച്ചൂച്ചിറ കൃഷിഭവനിലെ കർഷക ചന്തയ്ക്ക് തുടക്കമായി

0
റാന്നി : വെച്ചൂച്ചിറ കൃഷിഭവനിലെ കർഷക ചന്ത 2026 തുടക്കമായി. വെച്ചൂച്ചിറ...

മോഡിഫൈഡ് വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ പേരില്‍ അനുമതി നല്‍കാനാവില്ലെന്ന് ഹൈക്കോടതി

0
കൊച്ചി: നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ (മോഡിഫൈഡ്) വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ...

പിണറായി പറഞ്ഞത് പച്ചക്കള്ളമാണെന്ന് നേരത്തെ തന്നെ താൻ സഭയിൽ പറഞ്ഞിട്ടുണ്ടെന്ന് മാത്യു കുഴൽനാടൻ എംഎൽഎ

0
ഇടുക്കി: പിണറായി പറഞ്ഞത് പച്ചക്കള്ളമാണെന്ന് നേരത്തെ തന്നെ താൻ സഭയിൽ പറഞ്ഞിട്ടുണ്ടെന്ന്...